വിജയം നിര്‍ണായകം; പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈയും പഞ്ചാബും ഇന്ന് ഐപിഎല്‍ കളത്തില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആശ്വാസ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് ഏറ്റുമുട്ടും. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ചെന്നൈക്കും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിനും ഇന്നത്തെ മത്സരം അതിനിര്‍ണായകം തന്നെ. എല്ലാം മറന്നുപൊരുതാന്‍ ചെന്നൈക്ക് ഇന്ന് കഴിയും. കാരണം നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത നിലയിലേക്കാണ് ചെന്നൈ ഈ സീസണില്‍ എത്തിപ്പെട്ടിരിക്കുന്നത്. ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെയാണ് പഞ്ചാബും. ഒരു പോയിന്റ് നഷ്ടം പോലും വലിയ തിരിച്ചടികളാണെന്ന കണക്കുകൂട്ടലാണ് പഞ്ചാബ് ക്യാമ്പിലുള്ളത്.

about:blank

ചെന്നൈക്ക് നാലും പഞ്ചാബിന് പതിനൊന്നും പോയിന്റ് വീതമാണുള്ളത്. ചെപ്പോക്കില്‍ അജയ്യര്‍ എന്ന വിശ്വാസത്തിന് ഇളക്കം തട്ടിയ സീസണില്‍ ഇടയ്ക്കിടെ ടീമില്‍ അഴിച്ചുപണി വരുത്തി ചെന്നൈ പതിവുകള്‍ തിരുത്തിയെങ്കിലും വിജയം മാത്രം കൈപ്പിടിയിലൊതുക്കാന്‍ ധോണിയുടെ സംഘത്തിന് ആവുന്നില്ല. വിജയത്തിലേക്ക് അടുക്കാന്‍ ഒരു ഭേദപ്പെട്ട സ്‌കോര്‍ പോലും ഉണ്ടാക്കാന്‍ ബാറ്റര്‍മാര്‍ക്ക് ആകുന്നില്ല. പഞ്ചാബിന്റെ ഉന്നം പ്ലേ ഓഫ് ആണ്. ചെന്നൈയുടെ ഇപ്പോഴുള്ള അവസ്ഥയില്‍ പഞ്ചാബിന് വിജയിക്കാനാകുമെന്ന തോന്നലുണ്ടെങ്കിലും എല്ലാം മറന്നുപൊരുതുന്ന ചെന്നൈ ആണ് ഇന്ന് കളത്തിലെങ്കില്‍ വിജയം പഞ്ചാബ് കിങ്‌സിന് എളുപ്പമാകില്ല. പ്രഭ്‌സിമ്രാന്‍സിംഗ്, പ്രിയാന്‍ഷ് ആര്യ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ ടോപ് ഓര്‍ഡറില്‍ തീര്‍ക്കുന്ന വെടിക്കെട്ടാണ് പഞ്ചാബിന്റെ കരുത്തെങ്കില്‍ ഇതിനെ ബൗളിങില്‍ മറികടക്കാമെന്ന കണക്കുകൂട്ടലിലായിരിക്കും ചെന്നൈ.

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
  • December 5, 2025

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം