![](https://sakhionline.in/wp-content/uploads/2025/01/Roht-Sharma.jpg)
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തി. രഞ്ജി ട്രോഫിയിലാണ് താരം കളിച്ചത്. ജമ്മുകാശ്മീരിനെതിരെ മുംബൈക്കായി താരം ക്രിസിലെത്തിയെന്നും എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്നുമാണ് റിപ്പോര്‍ട്ട്. അജിങ്ക്യ റെഹാനെ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യര്‍, യശ്വസി ജയ്‌സ്വാള്‍, ശിവം ദുബെ, ഷാര്‍ദുല്‍ താക്കൂര്‍, തനുഷ് കോട്ടിയാന്‍ എന്നിവരും ടീമിലുണ്ട്. ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റ് ആണ് മുംബൈ മൂന്നാം സ്ഥാനത്താണ്. 23 പോയിന്റുള്ള ജമ്മുകാശ്മീര്‍ രണ്ടും സ്ഥാനത്താണ്. ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം വന്നതോടെയാണ് രോഹിത്ത് അടക്കമുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റേന്തുന്നത്. ദേശീയ ടീമിനൊപ്പമുള്ള തിരക്കേറിയ ഷെഡ്യൂളാണ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിന് കാരണമെന്ന് രോഹിത് പറഞ്ഞിരുന്നു. 2015 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെ 113 റണ്‍സാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കുന്ന സൂര്യകുമാര്‍ യാദവും പരിക്ക് കാരണം സര്‍ഫറാസ് ഖാനും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.