![](https://sakhionline.in/wp-content/uploads/2025/01/zdfff.jpg)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. 166 റണ്‍സ് വിജയലക്ഷ്യം എട്ടുവിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 72 റണ്‍സ് എടുത്തു പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയശില്പി. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന തിലക് വര്‍മ, അവസാനം 2 ബൗണ്ടറി പായിച്ചു ബാറ്റ് കൊണ്ടും തിളങ്ങിയ രവി ബിഷ് നോയ്, ചെപ്പോക്കിലെ ആവേശ പോരില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ കൊതിപ്പിച്ചു കടന്നുകളഞ്ഞു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ മിക്ക ബാറ്റര്‍മാര്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍ നേടി.45 റണ്‍സ് എടുത്ത ജോസ് ബട്‌ലര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ മറുപടി ബാറ്റിംഗും തകര്‍ച്ചയോടെ ആയിരുന്നു.19 റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍മാര്‍ മടങ്ങി .5 റണ്‍സ് ആയിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇടയ്ക്ക് ഇടയ്ക്ക് വിക്കറ്റുകള്‍ വീണെങ്കിലും 72 റണ്‍സെടുത്ത തിലക് വര്‍മ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. തിലക് വര്‍മയാണ് മത്സരത്തിലെ താരം.