ഐപിഎല്ലില്‍ ഏറ്റവും ദൂരം താണ്ടിയ സിക്‌സര്‍ പറത്തി ഫില്‍ സാള്‍ട്ട്; പകരം വീട്ടി സിറാജ്

ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിനിടെ അത്ഭുത സിക്‌സര്‍ പറത്തി ബംഗളുരുവിന്റെ ഫില്‍ സാള്‍ട്ട്. ഗുജറാത്തിന്റെ ഓപ്പണിങ് ബൗളര്‍ ആയിരുന്ന മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിനെ 105 മീറ്റര്‍ അകലേക്കാണ് ഫില്‍ സാള്‍ട്ട് അടിച്ചു പറത്തിയത്. മൈതാനത്തിന് പുറത്തേക്ക് എത്തിയ സിക്‌സര്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ ഇതാദ്യമായിരുന്നു. പക്ഷേ കൂറ്റന്‍ സിക്‌സറിന്റെ ആവേശത്തിന് നിമിഷങ്ങള്‍ മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളു. തൊട്ടടുത്ത പന്തില്‍ അതായത് അഞ്ചാമത്തെ ഓവറിലെ നാലാമത്തെ പന്തില്‍ ഫില്‍ സാള്‍ട്ട് ബൗള്‍ഡ് ആയി പുറത്ത് പോയി. 13 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും ഒരു സിക്‌സും അടക്കം പതിനാല് റണ്‍സായിരുന്നു സാള്‍ട്ടിന്റെ സമ്പാദ്യം.

തുടര്‍ വിജയം തേടിയെത്തിയ ആര്‍സിബിയെ ഗുജറാത്ത് ടൈറ്റന്‍സ് എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ആര്‍സിബിക്കായി ലിയാം ലിവിങ്സ്റ്റണ്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയപ്പോള്‍ ഗുജറാത്തിനായി ജോസ് ബട്ട്‌ലര്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ആറ് സിക്‌സും അഞ്ച് ഫോറും അടക്കം 39 ബോളില്‍ നിന്ന് 73 റണ്‍സാണ് പുറത്താകാതെ ജോസ് ബട്ട്‌ലര്‍ നേടിയത്. അര്‍ധ സെഞ്ച്വറി തികയാന്‍ ഒരു റണ്‍സ് അകലത്തില്‍ പുറത്തായ സായ് സുദര്‍ശനും ഗുജറാത്ത് നിരയില്‍ തിളങ്ങി.

Related Posts

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
  • August 18, 2026

ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

Continue reading
‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി
  • August 18, 2026

ഡൽഹി:ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർത്ഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല