ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച ഗുരുതരമെന്ന് സുനിൽകുമാർ

എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ടെങ്കിൽ തൃശ്ശൂർ പൂരം കലക്കിയ ഒരു കക്ഷി ആർഎസ്എസാണ് എന്ന് ഉറപ്പിക്കാമെന്ന് വിഎസ് സുനിൽകുമാർ

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറും ആർഎസ്എസിൻ്റെ ദേശീയ നേതാവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ശക്തമായ വിയോജിപ്പുമായി സിപിഐ. കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറും, കൂടിക്കാഴ്ച ഇടത് ചെലവിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. അതേസമയം അങ്ങനെ കൂടിക്കാഴ്ച നടന്നാൽ സിപിഎമ്മിന് എന്ത് ഉത്തരവാദിത്തമെന്ന ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചോദിച്ചു.

ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥാനും അങ്ങിനെ ചർച്ച നടത്തേണ്ട. വിഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവെക്കാനാണ് എഡിജിപി പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം. ആർഎസ്എസിനും എൽഡിഎഫിനുമിടയിൽ ഒരു ആശയ ചർച്ചയുമില്ല. എഡിജിപിയും ആ‍എസ്എസ് നേതാവും ഇടത് ചെലവിൽ ചർച്ച നടത്തേണ്ട. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എഡിജിപി-ആർഎസ്എസ് നേതാവിനെ കണ്ടെന്നത് നിലവിൽ വാർത്തയാണ്. വസ്തുത എന്തെന്ന് പുറത്തുവന്നിട്ടില്ല. അത്തരത്തിൽ കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചക്ക് തൃശ്ശൂർ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കിൽ തൃശ്ശൂർ പൂരം കലക്കിയ ഒരു കക്ഷി ആർഎസ്എസാണ് എന്ന് ഉറപ്പിക്കാം. വാർത്തയുടെ പശ്ചാത്തലത്തിൽ ഇത് ഗൗരവകരമായ കാര്യമാണ്. അന്വേഷണം വേണം. കൂടുതൽ അറിഞ്ഞതിനു ശേഷമേ മറുപടി പറയാൻ സാധിക്കൂ. സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി.

കണ്ണൂരിൽ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പക്ഷെ വിഷയത്തിൽ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന നിലപാടാണ് ഉയർത്തിയത്. എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഇപ്പോൾ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാൽ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. വിഷയത്തിൽ കൂടുതൽ വിശദീകരിക്കാനും അദ്ദേഹം തയ്യാറായില്ല.

  • Related Posts

    ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ
    • January 15, 2025

    ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. നീക്കം തടയാൻ ആറായിരത്തിലധികം അനുയായികൾ രാവിലെ യൂനിന്റെ സോളിലെ വസതിക്കു മുന്നിലെത്തിയിരുന്നു. ഈ മാസം ആദ്യം യൂനിനെ അറസ്റ്റ് ചെയ്യാൻ ആറു മണിക്കൂറോളം ശ്രമിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടിരുന്നു…

    Continue reading
    അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു, മതത്തേയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുവെന്ന് എകെബാലന്‍
    • September 30, 2024

    അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം ദില്ലി: പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെബാലന്‍ പറഞ്ഞു.മതത്തേയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുഅഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം..നിസ്ക്കരിക്കുന്നതിന്…

    Continue reading

    You Missed

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

    9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം