രാഷ്ട്രപതി ഭവനിൽ ‘കണ്ണപ്പ’യുടെ പ്രത്യേക പ്രദർശനം; സന്തോഷം പങ്കുവെച്ചു നായകൻ വിഷ്ണു മഞ്ചു

  • news
  • July 17, 2025

വിഷ്ണു മഞ്ചു നായകനായെത്തിയ ചിത്രം ‘കണ്ണപ്പക്ക് ‘ രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം ഒരുക്കി. കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പ്രമുഖരാണ് ചിത്രം രാഷ്ട്രപതി ഭവനിൽ കണ്ടതും മികച്ച പ്രതികരണങ്ങൾ നൽകിയതും.

രാഷ്ട്രപതി ഭവനിൽ സ്വന്തം ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ വിഷ്ണു മഞ്ചു അതിയായ സന്തോഷം പ്രകടിപ്പിച്ചു. “വാക്കുകൾക്കതീതമായ ആദരം. ഭക്തിക്ക് പ്രാധാന്യം നൽകിയുള്ള കഥപറച്ചിലിനും സാംസ്കാരിക പ്രാധാന്യത്തിനുമുള്ള അംഗീകാരമായി കണ്ണപ്പ രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം നടത്തി. ഹര, ഹര മഹാദേവ്,” വിഷ്ണു മഞ്ചു തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

ജൂൺ 27-ന് റിലീസ് ചെയ്ത ‘കണ്ണപ്പ’ ഒരു പാന്‍ ഇന്ത്യൻ ചിത്രമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു, ഇത് മലയാളികൾക്കിടയിൽ ചിത്രത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തു. മോഹൻലാലിന് പുറമെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, പ്രഭാസ് എന്നിവരും ചെറിയ വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി ഇന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ താരങ്ങളും ‘കണ്ണപ്പ’യിൽ അണിനിരന്നു.

ഇന്ത്യൻ പുരാണങ്ങളെയും ഐതിഹ്യങ്ങളെയും ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോ. മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള എവിഎ എന്റർടെയ്ൻമെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. മുകേഷ് കുമാർ സിങ്ങാണ് ‘കണ്ണപ്പ’ സംവിധാനം ചെയ്തത്. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ക്യാമറ കൈകാര്യം ചെയ്തപ്പോൾ, കെച്ച ആക്ഷൻ കൊറിയോഗ്രഫിയും, സ്റ്റീഫൻ ദേവസി സംഗീതവും, ആന്റണി ഗോൺസാൽവസ് എഡിറ്റിംഗും നിർവഹിച്ചു.

ചിത്രത്തിന് പല സംസ്ഥാനങ്ങളിലും നല്ല പ്രതികരണം ലഭിച്ചെങ്കിലും, കേരളത്തിൽ പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. എന്നിരുന്നാലും, രാഷ്ട്രപതി ഭവനിലെ ഈ പ്രത്യേക പ്രദർശനം ‘കണ്ണപ്പ’യ്ക്ക് ദേശീയതലത്തിലുള്ള അംഗീകാരമാണ് നൽകിയിരിക്കുന്നത്.

Related Posts

അന്നത്തെ തന്റെ 450 കോടി നിക്ഷേപത്തെ ചിലര്‍ പരിഹസിച്ചിരുന്നുവെന്ന് വിജയ് മല്യ; ഇന്ന് അവരെ നോക്കി മന്ദഹസിക്കുകയാണ് മല്യ
  • March 26, 2026

2008-ല്‍ വെറും 450 കോടി രൂപക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയ വിജയ് മല്യയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുമാണ് ഇന്ന് ബിസിനസ് ലോകത്തെ ചര്‍ച്ച. ആര്‍സിബിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയായി വിശേഷിപ്പിക്കുകയാണ് പലരും. ടൈംസ്…

Continue reading
എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍
  • March 25, 2026

ഫ്രഞ്ച് ടീമിലെ കുന്തമുനയും റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ കിലിയന്‍ എംബാപ്പെയുടെ പരിക്കേറ്റ കാലിന് നടത്തേണ്ട സ്ാകാനിങ് പ്രശ്‌നങ്ങളില്ലാത്ത കാലിന് നടത്തിയതായി പരാതി. ഈ വര്‍ഷം കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഫ്രഞ്ച് ടീമില്‍ ഇടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി