ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച നടപടി; ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനെത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച നടപടി മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലീസ് റിപ്പോർട്ട്. എസ്‌ഐആറിനെതിരെ പെട്ടെന്നുണ്ടായ പ്രതിഷേധമല്ല എന്ന് പൊലീസ് റിപ്പോർട്ട്‌. നൂറോളം പേർ തടിച്ചുകൂടിയെന്നും സഹായത്തിനു വേണ്ടി പ്രാദേശിക ജില്ല ഭരണകൂടത്തെ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉദ്യോഗസ്ഥരുമായി പോയ വാഹനത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ആക്രമണത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർക്കും ജവാന്മാർക്കും പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വാഹനത്തിൽ ഉണ്ടായിരുന്ന പരിക്കേറ്റ ജവാൻമാരെ ആൾക്കൂട്ടം ഭീഷണിപ്പെടുത്തി എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ മുഖ്യസൂത്രധാരൻ AIMIM നേതാവ് മോഫക്കറുൽ ഇസ്ലാം അറസ്റ്റിലായിരുന്നു. സംഭവത്തിൽ ഇതുവരെ 35 പേർ അറസ്റ്റിലായി. കേസിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാൾഡ പോലീസിൽ നിന്ന് എൻഐഎ ശേഖരിച്ചു. അതേസമയം ബംഗാളിൽ 2.4 ലക്ഷം കേന്ദ്ര സേനാ അംഗങ്ങളെ വിന്യസിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പിന് ഒരു സംസ്ഥാനത്ത് ഇത്രയധികം സേനാവിന്യാസം നടത്തുന്നത്.

Related Posts

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്
  • April 4, 2026

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നത്. എൽപിജിയുമായി ഇതുവരെ ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ് ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത്. ഗൾഫ് ഓഫ് ഒമാനിൽ…

Continue reading
”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി
  • April 2, 2026

ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്. ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം ഉണ്ട്. കേരളത്തിൽ അടക്കം എല്ലായിടത്തും പാർട്ടി വളരുന്നു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്