പല നിക്ഷേപകരും നിർമ്മാണത്തിലിരിക്കുന്ന പ്രോജക്റ്റുകൾ സ്വന്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുചാട്ടം കാരണം ഗ്രീസിൽ ലഭ്യമായ റെസിഡൻഷ്യൽ സ്റ്റോക്ക് വിറ്റതായി ലെപ്റ്റോസ് എസ്റ്റേറ്റ്സ് റിപ്പോർട്ട് ചെയ്തു.
ദില്ലി: ഗോൾഡൻ വിസ സ്കീമിന് കീഴിൽ ഗ്രീസിൽ വീടുകൾ വാങ്ങാൻ ഇന്ത്യൻ നിക്ഷേപകർ തിരക്കെന്ന് റിപ്പോർട്ട്. ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യൻ നിക്ഷേപകർ പ്രോപ്പർട്ടി വാങ്ങുന്നതിൽ 37 ശതമാനം വർധന രേഖപ്പെടുത്തി. ഗോൾഡൻ വിസ നയത്തിൽ മാറ്റം വരുന്നകിന് മുമ്പ് സ്ഥിര താമസം ഉറപ്പാക്കാനാണ് ഇന്ത്യക്കാർ വസ്തു വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. 2013-ൽ ആരംഭിച്ച ഗ്രീസിൻ്റെ ഗോൾഡൻ വിസ നയ പ്രകാരം ഗ്രീസിൽ വസ്തു വാങ്ങുന്ന ഇന്ത്യക്കാർക്ക് റെസിഡൻസി പെർമിറ്റുകൾ അനുവദിക്കും. യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് ആകർഷകമായിരുന്നു ഗ്രീസിന്റെ നയം.
250,000 യൂറോ (2.2 കോടി രൂപ) കുറഞ്ഞ പരിധിയിലായിരുന്നു വിൽപ്പന. ഈ നയം, ഗണ്യമായ നിക്ഷേപം കൊണ്ടുവരികയും ഗ്രീസിൻ്റെ റിയൽ എസ്റ്റേറ്റ് വിപണി ഉയർത്തുകയും ചെയ്തു. എന്നാൽ ആളുകൾ കൂട്ടത്തോടെ എത്തിയത് വിലകൾ ഉയർത്തി. ഏഥൻസ്, തെസ്സലോനിക്കി, മൈക്കോനോസ്, സാൻ്റോറിനി തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങളിലാണ് വില കുത്തനെ ഉയൿന്നു. വില ഉയരുന്നത് നിയന്ത്രിക്കാൻ ഗവൺമെൻ്റ് ഈ പ്രദേശങ്ങളിലെ നിക്ഷേപ പരിധി 800,000 യൂറോയായി (ഏകദേശം ₹ 7 കോടി) ഉയർത്തി. സെപ്റ്റംബർ 1 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നു. സമീപ മാസങ്ങളിൽ ഗ്രീസിൽ വീട് വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് ലെപ്റ്റോസ് എസ്റ്റേറ്റ്‌സിൻ്റെ ഗ്ലോബൽ മാർക്കറ്റിംഗ് ഡയറക്ടർ സഞ്ജയ് സച്ച്‌ദേവ് പറഞ്ഞു.
പല നിക്ഷേപകരും നിർമ്മാണത്തിലിരിക്കുന്ന പ്രോജക്റ്റുകൾ സ്വന്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുചാട്ടം കാരണം ഗ്രീസിൽ ലഭ്യമായ റെസിഡൻഷ്യൽ സ്റ്റോക്ക് വിറ്റതായി ലെപ്റ്റോസ് എസ്റ്റേറ്റ്സ് റിപ്പോർട്ട് ചെയ്തു. നിക്ഷേപകർക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, യൂറോപ്യൻ യൂണിയനിൽ ബിസിനസ് സ്ഥാപിക്കാനുള്ള അവസരം എന്നിവയാണ് ആകർഷണം. പരോസ്, ക്രീറ്റ്, സാൻ്റോറിനി തുടങ്ങിയ ദ്വീപുകളിലും ഇന്ത്യക്കാർ വസ്തു വാങ്ങുന്നുണ്ട്.