തമിഴ്നാട് തൂക്കിയ വിജയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങൾ; അഭിനന്ദിച്ച് മോദിയും

കന്നിയങ്കത്തിൽ തന്നെ തമിഴ്നാട് തൂക്കിയ വിജയ്ക്ക് ആശംസകളുമായി പ്രമുഖ സിനിമാ താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ വിജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ്ക്ക് ആശംസകൾ നേർന്നു.

ഇരു മുന്നണികളെയും പരാജയപ്പെടുത്തി തമിഴ് നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തമിഴക വെട്രി കഴകം മാറിയതിന് പിന്നാലെയാണ് താരങ്ങൾ ദളപതിയ്ക്ക് ആശംസകളുമായി എത്തിയത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമെ, രജനീകാന്ത്, സൂര്യ,ചിരഞ്ജീവി, ടൈഗർ ഷെറോഫ്, സിമ്രാൻ, അജുവർഗീസ് തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ വിജയ്ക്ക് അഭിനന്ദനം അർപ്പിച്ചത്. ജനങ്ങൾക്ക് വിജയുടെ മേലുള്ള വിശ്വാസം അത്ഭുതകരമെന്നാണ് ടൈഗർ ഷെറോഫ് കുറിച്ചത്. സമൂഹ നീതിയിൽ ഊന്നിയ ഭരണം കാഴ്ചവെയ്ക്കാൻ വിജയ്ക്ക് സാധിയ്ക്കട്ടെയെന്ന് എ ആർ റഹ്മാന്റെ പോസ്റ്റ്.

നയൻതാര, ഹേമമാലിനി,നാനി, മഹേഷ്ബാബു, കാജൽ അഗർവാൾ തുടങ്ങിയ പ്രമുഖരും ജീവിതത്തിലെ അടുത്ത ചാപ്റ്ററിന് വിജയ്ക്ക് ആശംസകളുമായി എത്തി.

അതേസമയം, 118 എന്ന മാജിക് സംഖ്യയിലേയ്ക്ക് എത്താൻ വിജയ്ക്ക് ഇനിയും കടമ്പകൾ ഏറെ കടക്കണം. ഡിഎംകെ സഖ്യത്തിലുള്ള കോൺഗ്രസ്, ഇടതുപാർട്ടികൾ, വിടുതലൈ സിരുത്തൈകൾ കക്ഷി, മുസ്ലിം ലീഗ്, അണ്ണാ ഡിഎംകെ സഖ്യത്തിലെ പാട്ടാളി മക്കൾ കക്ഷി. ഇങ്ങനെ കുറേയേറെ സാധ്യതകൾ ടിവികെയ്ക്ക് മുന്നിലുണ്ട്. അഞ്ച് സീറ്റുകളിൽ ജയിച്ച കോൺഗ്രസുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. പിന്തുണയുടെ കാര്യം പരിഗണിയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ.

അണ്ണാ ഡിഎംകെ വിട്ട് ടിവികെയിൽ എത്തിയ കെ എ സെങ്കോട്ടയ്യന്റെ നേതൃത്വത്തിൽ എഡിഎംകെയിൽ നിന്ന് എംഎൽഎമാരെ എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് പിന്തുണ തേടുകയാണ് ലക്ഷ്യം. സർക്കാർ രൂപീകരണത്തിന് രണ്ട് ആഴ്ചത്തെ സാവകാശം നൽകണമെന്നാവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ഗവർണർക്ക് കത്ത് നൽകി. തമിഴ് നാട്ടിൽ കൂട്ട് മന്ത്രിസഭ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിയ്ക്കുന്നതെന്ന് വിസികെ അധ്യക്ഷൻ തിരുമാവലവൻ പറഞ്ഞു. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പ്രസ്താവനയെന്നാണ് സൂചന.

Related Posts

പഹൽഗാം ഭീകരാക്രമണം: പദ്ധതി തയ്യാറാക്കിയത് ഒരാഴ്ച മുൻപ്; ആയുധങ്ങൾ എത്തിച്ചത് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി; NIA
  • June 25, 2026

രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിൽ, ഭീകരുടെ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപാണ്. ട്രെക്കിങ് മൊബൈൽ ആപ്പ് വഴിയാണ് ലൊക്കേഷൻ കണ്ടെത്തിയതെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. പാക് ഹാന്റലർ സാജിദ് ജാട്ട്…

Continue reading
അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ള: അന്വേഷണം ഊർജിതമാക്കി SIT
  • June 25, 2026

അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ളയിൽ അന്വേഷണം ഊർജിതമാക്കി എസ്ഐടി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കം 17പേരെ പ്രതികളാക്കിയതായി റിപ്പോർട്ട്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും.കൂടുതൽ അന്വേഷണത്തിനായി എസ്ഐടി വീണ്ടും അയോധ്യയിൽ എത്തി. ചമ്പത് റായിയുടെ വിശ്വസ്തൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പഹൽഗാം ഭീകരാക്രമണം: പദ്ധതി തയ്യാറാക്കിയത് ഒരാഴ്ച മുൻപ്; ആയുധങ്ങൾ എത്തിച്ചത് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി; NIA

പഹൽഗാം ഭീകരാക്രമണം: പദ്ധതി തയ്യാറാക്കിയത് ഒരാഴ്ച മുൻപ്; ആയുധങ്ങൾ എത്തിച്ചത് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി; NIA

യുദ്ധവെറിയിൽ ജീവനറ്റ നിഷ്കളങ്ക ബാല്യം: ഹിന്ദ് റജബ്, ലോകകപ്പ് ഗാലറികളെ നിശ്ശബ്ദമാക്കി ആ പേര് വീണ്ടും ഉയർന്നു

യുദ്ധവെറിയിൽ ജീവനറ്റ നിഷ്കളങ്ക ബാല്യം: ഹിന്ദ് റജബ്, ലോകകപ്പ് ഗാലറികളെ നിശ്ശബ്ദമാക്കി ആ പേര് വീണ്ടും ഉയർന്നു

അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ള: അന്വേഷണം ഊർജിതമാക്കി SIT

അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ള: അന്വേഷണം ഊർജിതമാക്കി SIT

മാസപ്പടി കേസ്: SFIO കുറ്റപത്രം വിശദമായി പഠിക്കും; നിർണായക വിവരങ്ങൾ കണ്ടെത്താൻ ഇഡി

വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

വെനസ്വേലയിൽ വൻഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു