നാഗ്പൂർ: ബംഗ്ലാദേശിലെയും ഫ്രാൻസിലെയും പ്രക്ഷോഭങ്ങൾ സൂചിപ്പിച്ച് ഇന്ത്യയിലെ പ്രതിഷേധങ്ങളെ തള്ളി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിദേശശക്തികളും പ്രത്യേക താത്പര്യക്കാരും ഭരണമാറ്റത്തിനുള്ള ശ്രമങ്ങൾ നടത്തുന്നു. ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകർക്കാനാണ് ശ്രമം. എന്നാൽ ആ ശ്രമങ്ങൾ വിജയിക്കില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ വിജയദശമി സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.
ഭരണമാറ്റം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ പ്രശ്നപരിഹാരത്തിന് ഉതകില്ല. ഭരണ അട്ടിമറി ഇന്ത്യയിൽ അസംഭവ്യം. ഇത്തരം പ്രതിഷേധങ്ങള്‍ രാഷ്ട്രീയ താല്പര്യം നിറവേറ്റാനുള്ള ഉപാധിയായി മാറും.
സമൂഹത്തില്‍ ഭിന്നതകള്‍ക്ക് ആക്കം കൂട്ടും. ഭരണം മാറിയതുകൊണ്ട് സാഹചര്യം മാറില്ല.
ഇന്ത്യ ശക്തിപ്പെടരുതെന്ന് ചില വിദേശ ശക്തികള്‍ ആഗ്രഹിക്കുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു.
OTT പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആർഎസ്എസ് മേധാവി ആവശ്യപ്പെട്ടു. ഫ്ളൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത ഇന്ത്യൻ വൈമാനികൻ സ്മിത്ത് മച്ഛാറിനെ അദ്ദേഹം പ്രകീർത്തിച്ചു. വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കേണ്ടത് തന്നെയെന്നും മോഹൻ ഭാഗവത് പറഞ്ഞു.








