6 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ടെറസിൽ നിന്നും എറിഞ്ഞു കൊന്നു; പ്രതികൾ യുപിയിൽ പിടിയിൽ

ഉത്തർ പ്രദേശിൽ പിഞ്ചു കുഞ്ഞിനോട് കൊടും ക്രൂരത. 6 വയസ്സുകാരിയെ കൂട്ട ബാലാൽ സംഗത്തിനിരയാക്കിയ ശേഷം ടെറസിൽ നിന്നും എറിഞ്ഞു കൊന്നു. രണ്ടു പ്രതികളെ പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. രാജു, വീരു കശ്യപ് എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബുലന്ത്ഷഹറിലെ സിക്കന്ത്രബാദിൽ ആണ് സംഭവം.

ജനുവരി 2 ന് രാത്രിയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. സിക്കന്ദ്രാബാദിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി അറിയിച്ചു.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 70(2), 103(1) എന്നിവ പ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളിൽ പോക്സോ നിയമത്തിലെ 5(എം), 6 എന്നീ സെക്ഷൻ പ്രകാരവും പോലീസ് കേസെടുത്തു.

രാജു, വീരു കശ്യപ് എന്നീ രണ്ട് പുരുഷന്മാർ ഒരേ കെട്ടിടത്തിൽ വാടകക്കാരായി താമസിക്കുന്നുണ്ടെന്ന് പിതാവ് പരാതിയിൽ പറഞ്ഞു.തന്റെ മകൾ മേൽക്കൂരയിൽ കളിച്ചുകൊണ്ടിരുന്നതായും പിന്നീട് കെട്ടിടത്തിന് പിന്നിലെ വയലിൽ കിടക്കുന്നതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. രണ്ടുപേരും ചേർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

പൊലീസ് ഏറ്റുമുട്ടലിൽ രാജുവിന്റെയും വീരു കശ്യപിന്റെയും കാലുകൾക്ക് പരിക്കേറ്റു. പരിക്കേറ്റ നിലയിൽ പോലീസ് അവരെ അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Related Posts

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം
  • February 11, 2026

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വന്ദേമാതരത്തിന്റെ…

Continue reading
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
  • February 11, 2026

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി