സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജയില്‍ ശിക്ഷ ഉറപ്പ്; നിയമ നിര്‍മാണത്തിന് നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍

സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മാണവുമായി കര്‍ണാടക സര്‍ക്കാര്‍. നുണ പ്രചാരണത്തിന് 7 വര്‍ഷം തടവും 10 ലക്ഷം പിഴയുമാണ് ശിക്ഷയായി നല്‍കുക. കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികളും സജ്ജമാക്കും. നീക്കത്തെ അനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പിന്നാലെ ചര്‍ച്ച ചെയ്ത ശേഷമേ നിയമമാക്കൂ എന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. (Karnataka Bill to curb fake news sparks worries)PauseMute

മിസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫേയ്ക് ന്യൂസ് ( പ്രൊഹിബിഷന്‍) ബില്‍ എന്നാണ് ബില്ലിന് പേര് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വാര്‍ത്തകളിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങളെ കണ്ടെത്താന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. എന്നാല്‍ ഏതാണ് വ്യാജവാര്‍ത്ത എന്ന് കണ്ടെത്തുന്നതില്‍ ഏതെങ്കിലും അധികാര കേന്ദ്രങ്ങളുടെ താത്പര്യങ്ങള്‍ പ്രതിഫലിച്ചേക്കുമോ എന്നാണ് ഒരു കൂട്ടമാളുകളുടെ സംശയം. മാധ്യമങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകുമെന്നും എലിയെ പേടിച്ച് ഇല്ലം ചുടരുതെന്നുമാണ് വരുന്ന വിമര്‍ശനങ്ങള്‍.

Related Posts

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ‘NTA പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരം’; സുപ്രീംകോടതി
  • May 25, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ എൻടിഎക്കും രാധാകൃഷ്ണൻ സമിതിക്കും നിർദേശം നൽകി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി…

Continue reading
രാജ്യത്ത് ഇന്ധന വില വർധിക്കും; സൂചന നൽകി പെട്രോളിയം മന്ത്രാലയം
  • May 20, 2026

രാജ്യത്ത് ഇന്ധന വിലയിൽ ക്രമേണയുള്ള വർധനവ് തുടരുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ. അഞ്ചുദിവസത്തിനിടയിൽ നാലുരൂപയോളം വർധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്