വെടിനിര്‍ത്തിയാലും പാക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി; നിലപാടറിയിച്ചത് യുഎസ് വൈസ് പ്രസിഡന്റിനെ

വെടിനിര്‍ത്തിയാലും പാക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും. ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പാണ് യുഎസ് വൈസ് പ്രസിഡന്റിനെ മോദി നിലപാടറിയിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വിശദീകരിച്ചു. പാകിസ്താനിലെ ബഹവല്‍പൂരിലുള്ള ജെയ്ഷെ-ഇ-മുഹമ്മദ് ആസ്ഥാനം തകര്‍ത്തത് ഉഗ്രപ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചെന്നന്നും അത് ഇന്ത്യ നല്‍കിയ ശക്തമായ സന്ദേശം ആണെന്നും വ്യക്തമാക്കി. ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നില്ല. ഇരു രാജ്യങ്ങളിലെയും DGMO മാര്‍ തമ്മിലെ ചര്‍ച്ച നടന്നിട്ടുള്ളൂ. പ്രധാനമന്ത്രി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും വ്യക്തമാക്കി.]

അവിടെനിന്ന് വെടിയുണ്ടകള്‍ തൊടുത്താല്‍ ഇവിടെനിന്ന് ഷെല്ലുകള്‍ തൊടുക്കും.ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല. അവര്‍ വെടിവച്ചാല്‍ തങ്ങള്‍ വെടിവയ്ക്കും. അവര്‍ ആക്രമിച്ചാല്‍ തങ്ങള്‍ ആക്രമിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിലൂടെ ഇന്ത്യ മൂന്ന് ലക്ഷ്യങ്ങളും നേടിയെടുത്തു.തങ്ങളുടെ മണ്ണില്‍ തന്നതിനെ ബഹാവല്‍പൂര്‍, മുറിദ്‌കെ, മുസാഫറാബാദ് ക്യാമ്പുകളുടെ മണ്ണില്‍ തിരിച്ചു നല്‍കി എന്നും വിശദമാക്കിയിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിക്കുന്നതുവരെ സിന്ധു ജല ഉടമ്പടി നിര്‍ത്തിവയ്ക്കും. അവരുടെ ഹൃദയത്തില്‍ ആഴത്തില്‍ പ്രഹരമേല്‍്പിക്കുന്ന തരത്തില്‍ തങ്ങള്‍ തിരിച്ചടിച്ചു.ഓരോ ഘട്ടത്തിലും പാകിസ്താന്റെ സ്ഥിതി കൂടുതല്‍ വഷളായി. പാകിസ്താന്‍ വ്യോമതാവളങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതോടെ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ആരും സുരക്ഷിതരല്ല എന്ന സന്ദേശം പാകിസ്താന് ഇന്ത്യ നല്‍കി

ഒരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ – പാക് അധീന കശ്മീരിന്റര്‍ തിരിച്ചുവരവ്. ആരും മധ്യസ്ഥത വഹിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. ഇരകളെയും കുറ്റവാളികളെയും തുല്യമായി കാണാന്‍ കഴിയില്ലെന്ന് ഇന്ത്യ ലോകത്തോട് വ്യക്തമാക്കി. ആക്രമണങ്ങള്‍ കൃത്യതയോടെയാണ് നടത്തിയത്. റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിന്റെ റണ്‍വേ പൂര്‍ണ്ണമായും നിലംപൊത്തി. പാകിസ്ഥാന്‍ വ്യോമസേനാ താവളമായ നൂര്‍ ഖാനും ആക്രമണത്തില്‍ തകര്‍ന്നു. പാകിസ്ഥാന്റെ മിക്ക ആക്രമണങ്ങളും പരാജയപ്പെടുത്തി.

Related Posts

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി
  • August 15, 2026

ഡൽഹി: വനിതാ സംവരണത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം നടപ്പാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു നിൽക്കണം. നടപ്പാക്കിയതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ നിങ്ങൾ എടുത്തു കൊള്ളൂവെന്നും മോദി പറഞ്ഞു. വനിതാ സംവരണ ബില്ല് രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയായെന്ന് അദേഹം…

Continue reading
‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി
  • August 15, 2026

ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വർഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്താൻ പ്രയത്നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം…

Continue reading

You Missed

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI