ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം; ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത്; എസ് ജയശങ്കർ.

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനോടുള്ള നിലപാടിൽ വിട്ടുവീഴ്ച പാടില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ഐക്യരാഷ്ട്രസഭ സ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത ആയിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

ഭീകരർക്ക് ശിക്ഷാ ഇളവ് നൽകരുതെന്നും മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ഭീകരവാദമെന്ന് കേന്ദ്രമന്ത്രി മന്ത്രി എസ് ജയശങ്കർ പറഞ്ഞു. “ഒരു രാജ്യം ഭീകരതയെ പിന്തുണയ്ക്കുകയും, അത് നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുമ്പോൾ, അത് പരസ്യമായി വിളിച്ചുപറയേണ്ടത് അത്യാവശ്യമാണ്” ജയശങ്കർ കൂട്ടിച്ചേർത്തു.

ഭീകരതയെ വിദേശനയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു.

Related Posts

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു
  • April 1, 2026

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA ) ലോക്സഭ ചർച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, കേരളത്തിലെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വിമർശിച്ചു.…

Continue reading
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്
  • March 31, 2026

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ചെന്നൈ കൊളത്തൂരിലെ പ്രചാരണത്തിനെതിരെ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ കുമാർ ആണ് പരാതി നൽകിയത്. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ടിവികെ രംഗത്തെത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി