ബിഹാറിലെ ദലിത് പെണ്‍കുട്ടികള്‍ക്കായി പോരാടിയ സുധ വര്‍ഗീസിനെ അവതരിപ്പിച്ച സംവിധാന മികവ്; ഷൈനി ജേക്കബ് ബെഞ്ചമിന് സംസ്ഥാന പുരസ്‌കാരം

കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തിളക്കവുമായി ഷൈനി ജേക്കബ് ബെഞ്ചമിന്റെ വി വില്‍ നോട്ട് ബി അഫ്രൈഡ് എന്ന ഡോക്യുമെന്ററി. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയിരിക്കുന്നത്. ബിഹാറിലെ ദലിത് പെണ്‍കുട്ടികളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയ സുധ വര്‍ഗീസ് എന്ന മലയാളി വനിതയെ നേരില്‍ കണ്ട് തയാറാക്കിയ ഡോക്യുമെന്ററിയ്ക്കാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. (state television award 2023 Shiny Benjamin)

രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടി രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ട നിരവധി ഡോക്യുമെന്ററികള്‍ ഒരുക്കിയ വിഖ്യാത സംവിധായകയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്‍. വേലുത്തമ്പി ദളവയുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി എന്ന ചിത്രത്തിന് നോണ്‍ ഫീച്ചര്‍ ഇനത്തില്‍ മികച്ച ജീവചരിത്ര സിനിമയ്ക്കുള്ള അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ദയാബായിയെക്കുറിച്ചുള്ള ഒറ്റയാള്‍, ജര്‍മനിയിലെ മലയാളി നഴ്‌സുമാരെക്കുറിച്ചുള്ള ട്രാന്‍സ്ലേറ്റഡ് ലൈവ്‌സ്, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ ദസ്തയോവ്‌സ്‌കിയെ അനുസ്മരിക്കുന്ന ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക് തുടങ്ങിയ ഡോക്യുമെന്ററികള്‍ ഏറെ ചര്‍ച്ചയായവയാണ്. കൊല്ലം പുനലൂരാണ് ഷൈനി ജേക്കബ് ബെഞ്ചമിന്റെ സ്വദേശം.

2023 ലെ മികച്ച വാര്‍ത്താ അവതാരകനുള്ള സംസ്ഥാന അവാര്‍ഡ് ട്വന്റിഫോര്‍ ചീഫ് സബ് എഡിറ്റര്‍ പ്രജിന്‍ സി കണ്ണന് ലഭിച്ചു.പ്രഭാത വാര്‍ത്താ അവതരണത്തിനാണ് പുരസ്‌കാരം. വാര്‍ത്തേതര പരിപാടിയിലെ, മികച്ച അവതാരകനുള്ള പുരസ്‌കാരം ട്വന്റിഫോര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി അരവിന്ദിന് ലഭിച്ചു. അരശിയല്‍ ഗലാട്ട എന്ന പരിപാടിക്കാണ് പുരസ്‌കാരം. ഇത് രണ്ടാം തവണയാണ് വി അരവിന്ദിന് ഇതേ പരിപാടിക്ക് പുരസ്‌കാരം ലഭിക്കുന്നത്.

ഫ്‌ലവേഴ്‌സ് ടിവി സംപ്രേഷണം ചെയ്ത സു സു സുരഭിയും സുഹാസിനുമാണ് മികച്ച രണ്ടാമത്ത ടെലി സീരിയല്‍. രാജേഷ് തലച്ചിറയാണ് മികച്ച സംവിധായകന്‍. അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായും, നന്ദകുമാര്‍ മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. സു സു സുരഭിയും സുഹാസിനിയും പരമ്പരയിലെ അനുക്കുട്ടിയാണ് മികച്ച രണ്ടാമത്തെ നടി.

Related Posts

അമ്മയോടൊപ്പം പുണ്യസ്നാനം ചെയ്ത് വിജയ് ദേവരകൊണ്ട
  • February 10, 2025

പ്രയാഗ്‌രാജിലെത്തി പുണ്യസ്നാനം നടത്തി വിജയ് ദേവരകൊണ്ട . അമ്മ മാധവിയോടൊപ്പമാണ് താരം കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്.ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് , അമ്മയോടൊപ്പം കൈക്കൂപ്പി നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത് . VD12 ആണ് താരത്തിന്റെ പുറത്തിറങ്ങാൻ…

Continue reading
അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു
  • February 8, 2025

അയോധ്യയിലെ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ നോതാക്കൾ എന്നിവരുൾപ്പെടെയുള്ളവർ ചൗപാലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെകയാണ് അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 2024…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്, പ്രേക്ഷക പ്രശംസ നേടി ആന്റണി പെപ്പെയുടെ പഞ്ച്’; ബോക്‌സ് ഓഫീസ് ചാമ്പ്യനായി ‘ദാവീദ്’

‘ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്, പ്രേക്ഷക പ്രശംസ നേടി ആന്റണി പെപ്പെയുടെ പഞ്ച്’; ബോക്‌സ് ഓഫീസ് ചാമ്പ്യനായി ‘ദാവീദ്’

മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ

മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ

‘ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല’; പിടിമുറുക്കി ട്രംപ്, നിലവിലെ നടപടിക്രമങ്ങൾ നിർത്തിവച്ചു

‘ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല’; പിടിമുറുക്കി ട്രംപ്, നിലവിലെ നടപടിക്രമങ്ങൾ നിർത്തിവച്ചു

‘ഉത്സവങ്ങള്‍ കുരുതിക്കളങ്ങളാക്കരുത്, ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെ’; ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി

‘ഉത്സവങ്ങള്‍ കുരുതിക്കളങ്ങളാക്കരുത്, ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെ’; ആന എഴുന്നള്ളിപ്പിനെതിരെ സ്വാമി ചിദാനന്ദപുരി