കമൽ ഹാസൻ രാജ്യസഭയിലേക്ക്; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം

നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തിരഞ്ഞെടുപ്പ് നടക്കുക.

കമൽ ഹാസന് പുറമെ ഡിഎംകെ മൂന്ന് സ്ഥാനാർത്ഥികളെകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ പി.വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. ഡിഎംകെയുടെ സേലം ജില്ലാ സെക്രട്ടറി എസ്‌.ആർ.ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. എന്നാൽ നിലവിലെ രാജ്യസഭാംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു.

ഇതിനുമുൻപ് നടന്ന കോയമ്പത്തൂരിൽ നിന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചിരുന്നില്ല. എങ്കിലും തമിഴ്നാട്ടിലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുടനീളം ഇന്ത്യാ മുന്നണിക്ക് വേണ്ടിയും പ്രത്യേകിച്ച് ഡിഎംകെ, കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വേദിയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഒരു നിർണായക സമയമാണ് ഇപ്പോൾ തമിഴ്നാട്ടിലേത്. 6 രാജ്യസഭാ സീറ്റിലേക്കായുള്ള തിരഞ്ഞെടുപ്പിൽ 4 എണ്ണം ഡിഎംകെ അല്ലെങ്കിൽ ഇന്ത്യാ മുന്നണി വിജയിക്കുമെന്ന സാഹചര്യം നിലനിൽക്കെയാണ് കമൽ ഹാസന് രാജ്യസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്. നേരെത്തെ ഉദയനിധി സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു.

Related Posts

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി
  • August 15, 2026

ഡൽഹി: വനിതാ സംവരണത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം നടപ്പാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു നിൽക്കണം. നടപ്പാക്കിയതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ നിങ്ങൾ എടുത്തു കൊള്ളൂവെന്നും മോദി പറഞ്ഞു. വനിതാ സംവരണ ബില്ല് രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയായെന്ന് അദേഹം…

Continue reading
‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി
  • August 15, 2026

ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വർഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്താൻ പ്രയത്നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം…

Continue reading

You Missed

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI