കപ്പിത്താനേ തേടി ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം; ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്.

ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്. സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്കേസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ തേടുന്നത്.

ഐഎസ്എല്‍ ക്ലബ്ബായ എഫ്‌സി ഗോവയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് മനോലോ ഇന്ത്യന്‍ ടീം ഹെഡ് കോച്ചായി സ്ഥാനമേറ്റത്. എന്നാല്‍ അദ്ദേഹത്തിന്റെ കീഴില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിജയം കണ്ടെത്താന്‍ ടീമിന് കഴിഞ്ഞത്. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലന്‍ ഇവാന്‍ വുകോമനോവിച്ച് പരിശീലകന്‍ ആകും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താന്‍ ഒരു ക്ലബ് പരിശീലകന്‍ ആണെന്നും ഇപ്പോള്‍ ഒരു ക്ലബ്ബും തന്റെ പരിഗണനയില്‍ ഇല്ല എന്നമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

‘ആശാന്‍’ എന്ന് വിളിപ്പേരുള്ള ഇവാന്‍ ഇന്ത്യന്‍ കോച്ച് ആക്കുമെന്നത് ഏറെ ആവേശത്തോടെ ആയിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍, പെപ് ഗാഡിയോളയും ജോസ് മൗറിഞ്ഞോയും ഒരുമിച്ച് വന്നാല്‍ പോലും ഇന്ത്യന്‍ ടീം രക്ഷപെടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Posts

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു
  • March 28, 2026

രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകൾ ആണ് ഹോർമുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകൾ നീങ്ങുന്നത്.ഇന്ത്യൻ കപ്പലുകളെയെല്ലാം കടലിടുക്ക് കടത്താൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ ഉള്ളത്. പശ്ചിമേഷ്യൻ…

Continue reading
നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
  • March 28, 2026

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി രൂപ ചിലവിട്ട് നിർമ്മിച്ച വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ പകുതിയോടെ ആയിരിക്കും വിമാന സർവീസുകൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളുമായി ഇൻഡിഗോ, ആകാസ, എയർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി