അജിത്ത് പവാറിന്റെ പിന്‍ഗാമിയാര്? ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്ര പവാറിനെ കൊണ്ടുവരാന്‍ എന്‍സിപി

അജിത്ത് പവാര്‍ വിമാനപകടത്തില്‍ മരിച്ചതോടെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് ഭാര്യ സുനേത്ര പവാറിനെ കൊണ്ട് വരാന്‍ എന്‍സിപി നീക്കം നടത്തുന്നു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നേതൃത്വം ഉടന്‍ കത്ത് നല്‍കിയേക്കും. അതേസമയം എന്‍സിപികളുടെ ലയനത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ് എന്‍സിപി ശരദ് പവാര്‍ വിഭാഗം. (NCP Reunion Announcement )

2023ല്‍ പാര്‍ട്ടി പിളര്‍ത്തിയ ശേഷം എന്‍സിപി ഔദ്യോഗിക പക്ഷത്തിന്റെ ദേശീയ അധ്യക്ഷനായിരുന്നു അജിത്ത് പവാര്‍.അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തോടെ ഇനി പാര്‍ട്ടിയെ ആര് നയിക്കും എന്ന കാര്യത്തിലാണ് ആദ്യത്തെ ഉത്തരം കിട്ടേണ്ടത്. നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റായ പ്രഫുല്‍ പട്ടേലാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

ഭാര്യ സുനേത്ര ഉപമുഖ്യയാവണമെന്നും അജിത് പവാറിന്റെ ബാരാമതി സീറ്റില്‍ മത്സരിക്കണമെന്നുമാണ് നിലവില്‍ ഉരുത്തിരിഞ്ഞ ധാരണ.

നിലവില്‍ രാജ്യസഭാ എംപിയാണ് സുനേത്ര. എന്നാല്‍, രാഷ്ട്രീയത്തിലെ നേരിട്ട് ഇടപെട്ടുള്ള പരിചയക്കുറവ് സുനേത്രയ്ക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുടുംബപോര് നടന്ന ബാരാമതിയില്‍ സുപ്രിയാ സുലേക്കെതിരെ മത്സരിച്ച് വന്‍മാര്‍ജിനില്‍ പരാജയപ്പെട്ട ശേഷമാണ് രാജ്യസഭാ സീറ്റ് കിട്ടിയത്.

അതേസമയം, ഇരു എന്‍സിപികളും ലയനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അജിത്തിന്റെ വിയോഗം. ലയനമുണ്ടായാല്‍ ഏത് മുന്നണിയിലാവും പാര്‍ട്ടിയെന്നതാണ് പ്രധാന തര്‍ക്കം. പ്രതിപക്ഷത്തേക്ക് പോയാല്‍ പല പ്രധാന നേതാക്കളും പാര്‍ട്ടി വിട്ടേക്കാനും സാധ്യതയുണ്ട്. അജിത്ത് പവാര്‍ വിട വാങ്ങിയെങ്കിലും ലയന ചര്‍ച്ച വഴിമുട്ടരുതെന്നാണ് പവാര്‍ പക്ഷ നേതാക്കളുടെ നിലപാട്.

Related Posts

ശബരിമല സ്വർണപ്പാളിയിൽ കൂടുതൽ പരിശോധന നടത്തണം; ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ വീണ്ടും പരിശോധിക്കും, അനുമതി നൽകി ഹൈക്കോടതി
  • February 9, 2026

ശബരിമലയിലെ സ്വർണപ്പാളികൾ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിയ്ക്ക് കോടതി അനുമതി നൽകി. നേരത്തെ VSSC യിൽ സ്വർണപ്പാളികൾ പരിശോധന നടത്തിയിരുന്നു ഇതിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിർദേശം.…

Continue reading
ഇന്ത്യ – അമേരിക്ക വ്യാപാര കരാർ; ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
  • February 9, 2026

ഇന്ത്യ അമേരിക്ക വ്യാപാരക്കരാർ വിഷയം ഇന്ന് പാർലമെന്റിൽ വീണ്ടും ഉന്നയിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. ഇരുസഭകളും ഇന്നും സ്തംഭിക്കാൻ ആണ് സാധ്യത. കരാർ സംബന്ധിച്ചുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തതയില്ലെന്നും,കരാർ രാജ്യത്ത് കർഷകരോടുള്ള വഞ്ചനയാണെന്നും ആണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം,

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം,

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

സിനിമ വിചാരണയെ ബാധിക്കില്ല; ‘കാലം പറഞ്ഞ കഥ’യ്ക്ക് അനുകൂലമായി സെൻസർ ബോർഡ്

സിനിമ വിചാരണയെ ബാധിക്കില്ല; ‘കാലം പറഞ്ഞ കഥ’യ്ക്ക് അനുകൂലമായി സെൻസർ ബോർഡ്