മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയുമാകും. യുംനാം ഖേംചന്ദ് സിംഗ് ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിൽ എത്തി ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി.

മെയ്തി-കുക്കി സംഘർഷത്തെത്തുടർന്ന് ക്രമസമാധാനനില തകർന്നതിനെത്തുടർന്ന് മണിപ്പൂരിൽ ഏകദേശം ഒരു വർഷത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. 2025 ആഗസ്റ്റ് 13 മുതൽ ഇത് ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. രാഷ്ട്രപതി ഭരണത്തിൻ കീഴിൽ, സംസ്ഥാന നിയമസഭ താൽക്കാലികമായി നിർത്തിവയ്ക്കുകയും, വംശീയ സംഘർഷങ്ങൾ തടയുന്നതിനും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിനുമായി ഗവർണറുടെ മേൽനോട്ടത്തിലുള്ള കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്തിരുന്നു.

Related Posts

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും
  • September 18, 2026

ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും. മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വിഷയത്തില്‍ ഇന്നലെ ഇലക്ഷന്‍ കമ്മീഷന്‍…

Continue reading
ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ട് ഒരു ഗണേശ വിഗ്രഹം; മഹാരാഷ്ട്രയില്‍ നിന്നുള്ള കൗതുക കാഴ്ച
  • September 18, 2026

പൂനെ: പാനിപ്പൂരിയുടെ രുചി അറിഞ്ഞവര്‍ ഇന്ന് അതിന്റെ ഭംഗി ആസ്വദിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഗണേശോത്സവത്തിനിടയിലെ ഈ കൗതുക കാഴ്ച. പൂനെയിലെ ഫെര്‍ഗൂസണ്‍ റോഡില്‍ ഫോട്ടോയെടുക്കാനുള്ള തിരക്കാണ്. ഗണപതി ബപ്പയുടെ ഭംഗിയുള്ളൊരു ഗോള്‍ഗപ്പ വിഗ്രഹം. 13 അടി ഉയരം, പത്തടി വീതി എന്നതാണ്…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും