ഇന്ത്യ – യുഎസ് വ്യാപാര കരാർ; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ

ഇന്ത്യ യുഎസ് വ്യാപാര കരാർ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ മെയ്ക്ക് ഇൻ ഇന്ത്യ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് സന്തോഷവാർത്തയെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും നേതൃത്വത്തിന് നന്ദി. രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ യുഎസ് വ്യാപാര കരാർ പരസ്പരം വളർച്ചയ്ക്കും ശക്തമായ വ്യാപാര ബന്ധങ്ങൾക്കും വഴിയൊരുക്കുമെന്നുമാണ് അമിത്ഷായുടെ പ്രതികരണം. ചരിത്രപരമായ കരാറിന് പ്രധാനമന്ത്രിയെയും ഡോണൾഡ് ട്രംപിനെയും അഭിനന്ദിക്കുന്നു. ആഴമേറിയ സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായം ഇതോടെ ആരംഭിക്കുന്നുവെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ധാരണയെ കോൺഗ്രസ് എതിർത്തുകൊണ്ട് രംഗത്തെത്തി. വെടിനിർത്തൽ പോലെ വ്യാപാര കരാറിന്റെ പ്രഖ്യാപനവും യു എസ് പ്രസിഡന്റ് ട്രംപ് നടത്തി. മോദിയുടെ അഭ്യർത്ഥന പ്രകാരമാണ് വ്യാപാര കരാർ നടക്കുന്നതെന്ന് യു എസ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയ്ക്കായി ഇന്ത്യൻ വിപണി പൂർണ്ണമായും തുറക്കാൻ ഇന്ത്യ സമ്മതിച്ചതായി കരുതുന്നു. ഇത് ഇന്ത്യൻ വ്യവസായത്തെയും വ്യാപാരികളെയും കർഷകരെയും ബാധിക്കും.ഇന്ത്യൻ കർഷകരുടെ സുരക്ഷയും താൽപ്പര്യങ്ങളും എങ്ങനെയാണ് ഉറപ്പാക്കിയത് എന്നതിന് വ്യക്തത വേണമെന്നും റഷ്യക്ക് പകരം അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്ന വ്യവസ്ഥ മോദി സർക്കാർ അംഗീകരിച്ചിട്ടുണ്ടോ? പാർലമെന്റിനെയും രാജ്യത്തെയും വിശ്വാസത്തിലെടുത്ത് എല്ലാ വിശദാംശങ്ങളും പങ്കിടണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

Related Posts

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും
  • September 18, 2026

ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും. മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വിഷയത്തില്‍ ഇന്നലെ ഇലക്ഷന്‍ കമ്മീഷന്‍…

Continue reading
ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ട് ഒരു ഗണേശ വിഗ്രഹം; മഹാരാഷ്ട്രയില്‍ നിന്നുള്ള കൗതുക കാഴ്ച
  • September 18, 2026

പൂനെ: പാനിപ്പൂരിയുടെ രുചി അറിഞ്ഞവര്‍ ഇന്ന് അതിന്റെ ഭംഗി ആസ്വദിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഗണേശോത്സവത്തിനിടയിലെ ഈ കൗതുക കാഴ്ച. പൂനെയിലെ ഫെര്‍ഗൂസണ്‍ റോഡില്‍ ഫോട്ടോയെടുക്കാനുള്ള തിരക്കാണ്. ഗണപതി ബപ്പയുടെ ഭംഗിയുള്ളൊരു ഗോള്‍ഗപ്പ വിഗ്രഹം. 13 അടി ഉയരം, പത്തടി വീതി എന്നതാണ്…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും