മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • MVD
  • March 10, 2026

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. രാജി അഭ്യൂഹം മാധ്യമങ്ങള്‍ ഉണ്ടാക്കിയതെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. (Minister KB Ganeshkumar will not resign)

ഭാര്യ ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണ് ഗണേഷ്‌കുമാര്‍ നേരിട്ട് അനുനയനീക്കം നടത്തിയത്. ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിച്ച ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞെന്നും പൊലീസില്‍ പരാതി നല്‍കാനില്ലെന്നും ബിന്ദുമേനോന്റെ വിശദീകരണം. ഇന്നലെ താന്‍ നടത്തിയത് വൈകാരിക പ്രതികരണമെന്നും തമ്മില്‍ സംസാരിച്ച് എല്ലാം പരിഹരിക്കാമെന്ന് ഗണേഷ്‌കുമാര്‍ ഉറപ്പ് നല്‍കിയെന്നും ബിന്ദു മേനോന്‍ പറഞ്ഞു.

ഇതോടെ, വാളകത്തെ കീഴൂട്ട് വീട്ടില്‍ നിന്നിറങ്ങിയ ഗണേഷ്‌കുമാര്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. പിന്നാലെ മുഖ്യമന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. വിഷയം ഒത്തുതീപ്പായതോടെ രാജി വയ്‌ക്കേണ്ടന്ന നിലപാടാണ് മന്ത്രിക്ക്.

മന്ത്രിയെ വീട്ടില്‍ കാണാന്‍ കഴിയാത്ത രീതിയില്‍ കണ്ടെന്നും ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍.

Related Posts

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍
  • March 10, 2026

ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്നും വിമര്‍ശിച്ചു. ആരോപണങ്ങളിലെ ചില വരികള്‍ അപകടകരമായ ഒഫന്‍സിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അത് പൊലീസ് അന്വേഷണത്തില്‍…

Continue reading
‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ
  • March 9, 2026

തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾ ഇലക്ഷന്റെ ഭാഗമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയെന്നും ഗണേഷ്‌കുമാർ മറുപടി നൽകി. എൻഎസ്എസ് ജനറൽ സെക്രട്ടറി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക? ടിഎന്‍ പ്രതാപനെതിരെ തൃശൂര്‍ നഗരമധ്യത്തില്‍ പോസ്റ്ററുകള്‍