2047ലെ വിമാനത്താവള വികസനത്തിന്‍റെ പേരിൽ വീട് നിർമാണത്തിന് എൻഒസി നൽകുന്നില്ല;

വിമാനത്താവള വികസനത്തിന്‌ സ്ഥലം വിട്ട് നൽകിയപ്പോൾ കിട്ടിയ പണം കൊണ്ടാണ് മിക്കവരും വീടുപണി തുടങ്ങിയത്. എന്നാൽ വിമാനത്താവള അതോറിറ്റിയുടെ എൻ ഒ സി ഇല്ലാതെ വീടു നിര്‍മ്മിക്കാൻ കൊണ്ടോട്ടി നഗരസഭ അനുമതി നല്‍കുന്നില്ല.

മലപ്പുറം: കരിപ്പൂർ വിമാനത്താവള പരിസരത്ത് വീട് നിർമ്മാണത്തിന് അനുമതി നൽകാത്ത വിഷയത്തിൽ ജനപ്രതിനിധികളുടെ ഇടപെടൽ. കെട്ടിട നിർമ്മണ ചട്ടത്തിൽ ഇളവുകൾ അനുവദിക്കുന്നതിന് സർക്കാരിനെ സമീപിക്കാനാണ് തീരുമാനം.

“എൻ ഒ സിക്ക് അപേക്ഷിച്ചിട്ട് മാസങ്ങളായി. ഇതുവരെ കിട്ടിയില്ല. എയർപോർട്ട് അതോറിറ്റിയിൽ പോയി അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് കളക്ടറെ പോയി കാണാനാണ്. കളക്ടറെ കണ്ടപ്പോൾ പറഞ്ഞത് ഡൽഹിക്ക് കത്തയച്ചിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന മറുപടി പ്രകാരം എൻ ഒ സി തരാമെന്നാണ്. എന്നാൽ ഇതുവരെ ലഭിച്ചില്ല”- ഇത് പ്രഭാകരന്‍റെ മാത്രം പ്രശ്നമല്ല. കരിപ്പൂർ വിമാനത്താവള പരിസരത്തെ ഭൂഉടമകൾ നേരിടുന്ന പ്രതിസന്ധിയാണ്.

2047 ൽ ഉണ്ടാകുമെന്ന് പറയുന്ന വിമാനത്താവള വികസനത്തിന്‍റെ പേരിൽ പാലക്കപ്പറമ്പ് അടക്കമുള്ള പ്രദേശങ്ങളിലെ കെട്ടിട നിർമ്മാണത്തിന് എയർപോർട്ട് അതോറിറ്റി എൻഒസി നൽകുന്നില്ല. ഇത് കാരണം സ്വന്തമായി ഭൂമി ഉണ്ടെങ്കിലും പലരും ഇപ്പോഴും വാടക വീടുകളിലാണ് താമസം. വിമാനത്താവള വികസനത്തിന്‌ സ്ഥലം വിട്ട് നൽകിയപ്പോൾ കിട്ടിയ പണം കൊണ്ടാണ് മിക്കവരും വീടുപണി തുടങ്ങിയത്. എന്നാൽ വിമാനത്താവള അതോറിറ്റിയുടെ എൻ ഒ സി ഇല്ലാതെ വീടു നിര്‍മ്മിക്കാൻ കൊണ്ടോട്ടി നഗരസഭ അനുമതി നല്‍കുന്നില്ല. ഇതേ തുടർന്നാണ് ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടത്. ചില ഇളവുകൾ അത്യാവശ്യമായി നൽകണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പ്രതികരിച്ചു. അതിനായി സർക്കാരിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ അടുത്ത മാസം മുതൽ നാട്ടുകാർക്ക് ഒപ്പം ചേർന്ന് പ്രതിഷേധത്തിന് ഇറങ്ങുമെന്ന് നഗരസഭാ ഭരണ സമിതി പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.

  • Related Posts

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ
    • December 3, 2024

    വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വൻ വിമർശനങ്ങൾക്കും ചിത്രം വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തീയേറ്ററുകളിൽ സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര…

    Continue reading
    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി
    • December 3, 2024

    മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം വിട്ടു കിട്ടണമെന്ന മകൾ ആശ ലോറൻസിൻ്റെ അപ്പീലിന് രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബെഞ്ച്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. വേണമെങ്കിൽ സിവിൽ കോടതിയെ…

    Continue reading

    You Missed

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും