കരള്‍ രോഗത്തിന് കാരണം എപ്പോഴും മദ്യപാനമാകണമെന്നില്ല, ഇക്കാര്യങ്ങളും ശ്രദ്ധിക്കണം


നമ്മുടെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ 500ഓളം ജോലികള്‍ ചെയ്യുന്ന ഒരു അത്ഭുത അവയവമാണ് നമ്മുടെയെല്ലാം കരള്‍. അതിനാല്‍ തന്നെ കരളിനെ കണ്ണിന്റെ കൃഷ്ണമണി പോലെ കാക്കേണ്ടതുണ്ട്. കരളിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഒരു പ്രധാന വിഷവസ്തുവാണ് മദ്യമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കരള്‍രോഗത്തിന് എപ്പോഴും കാരണം മദ്യപാനം മാത്രമായിക്കൊള്ളണമെന്നില്ല. കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് ചില ഘടകങ്ങള്‍ അറിയാം. (Factors That Are Worsening Your Liver Health)

മധുരത്തിന്റെ അമിതമായ ഉപയോഗം

മധുരം പ്രത്യേകിച്ച് പ്രൊസസ്ഡ് ഫുഡിലും പഞ്ചസാരയടങ്ങിയ ബിവറേജസിലുമുള്ള ഫ്രക്ടോസ് അമിതമായി ഉള്ളില്‍ ചെല്ലുന്നത് കരളിനെ ദോഷകരമായി ബാധിക്കും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന്റെ പ്രധാന കാരണമാണ്.

വ്യായാമം ഇല്ലായ്മ

വ്യായാമക്കുറവും അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വ്യായാമം ഇല്ലാതെ വരുമ്പോള്‍ കൊഴുപ്പ് ഉപയോഗിക്കാനോ വിഘടിക്കാനോ സാധിക്കാതെ ശരീരത്തില്‍ അടിഞ്ഞുകൂടുകയും ഇത് ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യുന്നു.

ചില മരുന്നുകളുടെ ഉപയോഗം

ചില ആന്റിബയോട്ടിക്കുകള്‍, പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള ചില മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ചില പോഷകങ്ങളുടെ അപര്യാപ്തത

ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളായ കോളിന്‍, ഒമേഗ ത്രി ഫാറ്റി ആസിഡ്, ചില ആന്റിഓക്‌സിഡന്റ്‌സ് മുതലായവരുടെ അപര്യാപ്തത കരളിന് കൂടുതലായി ഓക്‌സിഡേറ്റീവ് ഡാമേജ് വരാന്‍ കാരണമാകുന്നു.

ഉറക്കമില്ലായ്മ

ആവശ്യത്തിന് ഉറക്കമില്ലാത്തതും സിര്‍കാഡിയന്‍ റിഥം തടസപ്പെടുന്നതും ശരീരത്തിന്റെ മെറ്റബോളിസവും വിഷപദാര്‍ഥങ്ങള്‍ നീക്കം ചെയ്യാനുള്ള കഴിവും തകരാറിലാക്കുന്നു. ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

നിര്‍ജലീകരണം

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിന് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുകയും ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

Related Posts

വിന്റർ സീസണിൽ അൽപ്പം സ്കിൻ കെയർ ആയാലോ!ഒപ്പം Vitamin Cയും
  • February 10, 2026

ശൈത്യകാലത്ത് എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചർമ്മ സംബന്ധമായ ബുദ്ധിമുട്ടുകൾ. അതിനാൽ വിന്റർ സീസണിൽ രോഗപ്രതിരോധ ശേഷി നിലനിർത്താനും, ചർമ്മ സംരക്ഷണത്തിനും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കേണ്ടതാണ്. വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്…

Continue reading
അൽപ്പം സൺലൈറ്റ് ആയാലോ ?സൂര്യപ്രകാശമേൽക്കുന്നത് ആയുസ്സ് വർധിപ്പിക്കുന്നതായി പഠനം
  • December 8, 2025

സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ ഭയക്കുന്നവരാണ് നമ്മളിൽ പലരും. സൂര്യപ്രകാശമേൽകുന്നത് ചർമ്മത്തിന് ദോഷമാണെന്ന് കരുതി സൺസ്‌ക്രീൻ കൂടെ കൊണ്ട് നടക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. ഇപ്പോഴിതാ സൂര്യപ്രകാശത്തിൽ കൂടുതൽ നേരം ചിലവഴിക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ഗവേഷകർ ഇത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED