എളുപ്പത്തില്‍ ചീസ് കോൺ സാൻഡ്വിച്ച് വീട്ടില്‍ തയ്യാറാക്കിയാലോ? നിഷിദ ഹമീദ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
എളുപ്പത്തില്‍ ചീസ് കോൺ സാൻഡ്വിച്ച് വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
വേവിച്ച കോൺ- 1 കപ്പ്
ഉള്ളി- 1/2 കപ്പ്
കുരുമുളക്- 1/2 ടീസ്പൂൺ
മുളക് ചതച്ചത്- 1/2 ടീസ്പൂൺ
ഒറിഗാനോ- 1/2 ടീസ്പൂൺ
മയോന്നൈസ്- 2 ടേബിൾസ്പൂൺ
ബ്രെഡ്
ചീസ് സ്ലൈസ്
വെണ്ണ
തയ്യാറാക്കുന്ന വിധം
വേവിച്ച കോൺ, ഉള്ളി, കുരുമുളക്, മുളക് ചതച്ചത്, 1/2 ടീസ്പൂൺ ഒറിഗാനോ, രണ്ട് ടേബിൾസ്പൂൺ മയോന്നൈസ് എന്നിവയെല്ലാം കൂടി മിക്സ് ചെയ്ത് വെച്ചാൽ ഫില്ലിങ് തയ്യാർ. ഇനി ബ്രെഡ്നകത്ത് ഫില്ലിങ് വെച്ച് ചീസ് സ്ലൈസ് വെച്ച് വെണ്ണയിൽ ടോസ്റ്റ് ചെയ്ത് എടുക്കുക. ഇതോടെ ചീസ് കോൺ സാൻഡ്വിച്ച് റെഡി.