ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം, വീഡിയോ റിപ്പോര്‍ട്ട്

പുഴയില്‍ വലിയ തോതില്‍ വെള്ളമുയരുന്നുണ്ട്.

ദുരന്ത ഭൂമിയായിരിക്കുകയാണ് വയനാട് മുണ്ടക്കൈ. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മരണ സംഖ്യ എഴുപതായി. അതിനിടയില്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായിയെന്ന് സംശയം ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏതാണ്ട് ഒരു മണിക്കൂറായി ചൂരല്‍മലയില്‍ കനത്ത മഴ പെയ്യുകയാണ്. നേരത്ത മഴ കുറച്ച് മാറിനിന്നിരുന്നു. എന്നാല്‍ അല്‍പം സമയം മുമ്പ് പുഴയില്‍ വലിയ തോതില്‍ വെള്ളം ഉയരുന്നു. ചെളിയും കല്ലും മരവുമടക്കം പുഴയിലേക്ക് ഒഴുകി എത്തുന്നുണ്ട്. നൂറു കണക്കിന് രക്ഷാപ്രവര്‍ത്തകരുണ്ട് അവിടെ. എന്നാല്‍ അപകട സൂചന നല്‍കിയിട്ടുണ്ട്. ആരും അവിടെ നില്‍ക്കരുതെന്ന് അധികൃതര്‍ പറയും ചെയ്‍തിട്ടുണ്ട്.

നിരവധി പേരാണ് കെട്ടിടത്തിനടിയിലൊക്കെ ഉളളത്. അവരെ രക്ഷിക്കാൻ വലിയ കൂട്ടായ്‍മയുണ്ടാകണം. അതിന് വേണ്ട ആള്‍ക്കാരുണ്ട്. എന്നാല്‍ മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ചെറിയ രീതിയില്‍ തടസ്സപ്പെടുന്നുണ്ട്. വലിത തോതിലുള്ള ആള്‍ക്കൂട്ടമുണ്ട്. അവരെ രക്ഷിക്കാൻ വലിയ കൂട്ടായ്‍മയുണ്ടാകണം. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട ഉപകരണങ്ങള്‍ കൊണ്ടുവരുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാണന്ന് നാട്ടുകാര്‍ പറയുന്നു. നൂറിലേറെ ആളുകള്‍ മണ്ണിലടിയിലാണ് എന്നും പറയുന്നു നാട്ടുകാര്‍. അമ്പതിലേറെ വീടുകള്‍ തകര്‍ന്നു പോയിട്ടുണ്ട്. ഇതുവരെ വയനാട് കണിട്ടില്ലാത്ത ഒരു ദുരന്തമാണ് ഉണ്ടായിരിക്കുന്നത് എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് . ഡെപ്യൂട്ടി കളക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി  8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം