സുഗതനെ കൊണ്ടുവരുമ്പോൾ വിലങ്ങ് വെച്ചിരുന്നില്ല, ഐ പി ബിനു അടക്കമുള്ള സിപിഐഎം നേതാക്കൾക്ക് വിലങ്ങ് വയ്ക്കുന്നു’; ബിജെപിക്ക് സർക്കാർ സഹായം ലഭിക്കുന്നുവെന്ന് വി ജോയ്

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. കപ്പ കേസിലെ പ്രതിയായ സുഗതനെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങ് വെച്ചിരുന്നില്ല. ബിനു ഐ പി അടക്കമുള്ള സിപിഐഎം നേതാക്കളെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങു വയ്ക്കുന്നു. ബിജെപിക്ക് എന്ത് സഹായവും സർക്കാർ ചെയ്തുകൊടുക്കുന്നു. വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുവന്ന നിരവധി കേസുകളിലെ പ്രതിയായ സുഗതന്റെ കൈയിലാണ് വിലങ്ങാണീക്കാതിരുന്നത്.

സുഗതന പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഞങ്ങളുടെ സമരം നേരത്തെ തുടങ്ങിയിരുന്നു. റിലെ സത്യാഗ്രഹം സമരം അവസാനിപ്പിക്കുന്നു. കാപ പ്രതിയെ പുറത്തുവിടാൻ ആകില്ലെന്ന് ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. സുഗതൻ ഇനി ആറുമാസം ജയിലിലാണ്. തുടർച്ചയായി കൗൺസിലിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. തുടർന്ന് വരുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി സമരമെങ്കിൽ സമരം അല്ലെങ്കിൽ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും വി ജോയ് വ്യക്തമാക്കി.

തിരുവനന്തപുരം കോർപ്പറേഷൻ കാപ കോർപ്പറേഷനായി മാറിയെന്ന് എസ്പി ദീപക് വിമർശിച്ചു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ കീഴ് കോടതികളും മേൽ കോടതികളും ശരിവെച്ചു. കഴിഞ്ഞ ആറുമാസം നഗരസഭ പ്രവർത്തിച്ചത് ആർഎസ്എസ് കാര്യാലയമായി. നഗരസഭ പൊതുവിൽ ക്രിമിനൽ വൽക്കരിക്കപ്പെട്ടിരിക്കുന്നു. എല്ലാ ക്രിമിനലുകളും കേന്ദ്രീകരിക്കുന്നത് മേയറുടെ ഓഫീസിലാണ്. സുഗതൻ ഇവിടെ എത്തിയാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും എസ്പി ദീപക് കൂട്ടിച്ചേർത്തു.

Related Posts

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്
  • August 29, 2026

ഇടുക്കി: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ കേരള കോൺഗ്രസിന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്. കേരള കോൺഗ്രസ് നിലപാട് നേരത്തെ മുന്നണിയിൽ അറിയിച്ചിട്ടുണ്ട്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫിൽ ചർച്ച ചെയ്യണമെന്നും മോൻസ് ജോസഫ് പറഞ്ഞു. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും…

Continue reading
യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ
  • August 29, 2026

കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ. യുഡിഎഫിൽ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും. തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു അൻവർ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി വി അൻവറിന് അർഹമായ സ്ഥാനം നൽകണമെന്ന് യുഡിഎഫും കോൺഗ്രസും തമ്മിൽ ധാരണയുണ്ടായിരുന്നു.…

Continue reading

You Missed

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍