‘ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി ആണ്, എല്ലാ മേഖലയിലും കേരളം ഏറ്റവും മികവുറ്റതാണ്’; തോമസ് ഐസക്

കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ആക്ഷേപത്തിൽ മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്ക്. ഏറ്റവും വലിയ കേന്ദ്രവിഷ്കൃത പദ്ധതി തൊഴിലുറപ്പാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം എത്രയോ മുമ്പിലാണ്. ഇതിൽ എവിടെയാണ് കൊള്ള.

സർവ്വശിക്ഷ അഭയാൻ പദ്ധതിയിൽ എത്ര സ്കൂളുകൾക്കാണ് കേരളത്തിൽ അവാർഡുകൾ കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നാണമില്ലേ. എല്ലാ മേഖലയിലും കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം ഏറ്റവും മികവുറ്റതാണ്. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി ആണ്. അത് മറച്ചുവെക്കാൻ ശ്രമിക്കുകയാണ് മോദിയെന്നും തോമസ് ഐസക് വിമർശിച്ചു.

FCRA നിയമഭേദഗതിയിൽ ഉന്നം വളരെ വ്യക്തമാണ്. ക്രിസ്ത്യൻ സഭകളെ ലക്ഷ്യം വയ്ക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ അതോറിറ്റിക്ക് എന്തും ചെയ്യാനുള്ള അധികാരമാണ് കൊടുക്കുന്നത്. ഇത് സ്വേഛാധിപത്യപരമായ നടപടിയാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അതിനെതിരെ നടപടിയെടുക്കണം. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ലംഘിക്കുകയാണ്.

എസ്ഡിപിഐ വോട്ട്, മതനിരപേക്ഷത നിലപാട് ഞങ്ങൾ ഉയർത്തിപ്പിടിക്കും. എല്ലാം വർഗീയശക്തികൾക്കും എതിരാണ് എൽഡിഎഫ്. വോട്ടിനുവേണ്ടി വ്യത്യസ്ത കാഴ്ചപ്പാട് എൽഡിഎഫിന് ഇല്ല. ആരുടെ വോട്ട് തന്നാലും വേണ്ടെന്നു പറയില്ല. എസ്ഡിപിഐ വോട്ട് ചെയ്യുന്നത് വികസനത്തിന് ആയിരിക്കും.

എന്തിനാണ് എസ്ഡിപിഐ എൽഡിഎഫിന് വോട്ട് തരുന്നതെന്ന് അവരോട് ചോദിക്കണം. ആരുടെയും വോട്ട് ചാപ്പ കുത്തി വേണ്ടെന്ന് പറയില്ല. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയുന്നില്ല. സർക്കാരിൻ്റെ വികസനത്തിനു വേണ്ടിയായിരിക്കും എസ്ഡിപിഐ വോട്ട് ചെയ്യുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Related Posts

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
  • March 30, 2026

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ്…

Continue reading
‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
  • March 30, 2026

വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്

‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്

എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന പ്രചാരണം; വട്ടിയൂര്‍ക്കാവില്‍ പോര്

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന പ്രചാരണം; വട്ടിയൂര്‍ക്കാവില്‍ പോര്