മലപ്പുറം നിപ; മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്ത്,

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ സ്ഥിരീകരിച്ച് മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും അധികൃതരെ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0483-2732010
0483-2732050
0483-2732060
0483-2732090 

പുതിയ റൂട്ട് മാപ്പ്;

ജൂലൈ 11

വീട്- ചെമ്പ്രശേരി ബസ് സ്റ്റോപ്പ്, സിപിബി സ്വകാര്യ ബസ് (6.50AM)- ബ്രൈറ്റ് ട്യൂഷൻ സെന്‍റര്‍, പാണ്ടിക്കാട് (7.18AM-8.30AM-തിരിച്ച് വീട്ടിൽ

ജൂലൈ 12

വീട് (7.50AM)- ഓട്ടോയിൽ ഡോ. വിജയൻ ക്ലിനിക്കിലേക്ക് (ക്ലിനിക്കിൽ-8.00AM-8.30AM)-
ഓട്ടോയിൽ തിരിച്ച് വീട്ടിലേക്ക്.

ജൂലൈ 13

വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റലിലേക്ക് (7.50AM to 8.30AM-കുട്ടികളുടെ ഒപിയിൽ), (8.30AMto 8.45 AM-കാഷ്യാലിറ്റിയിൽ),
(8.45AM to 9.50AM- നിരീക്ഷണ മുറി), (9.50AM- 10.15AM-കുട്ടികളുടെ ഒ.പി), 10.15 AM to 10.30AM-കാന്‍റീൻ)

ജൂലൈ 14

വീട്ടിൽ

ജൂലൈ 15

വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റൽ (7.15AM to 7.50 AM- കാഷ്വാലിറ്റി), (7.50AM t0 6.20PM- ആശുപത്രി മുറി),
ആംബുലന്‍സിൽ മൗലാന ഹോസ്പിറ്റലിലേക്ക് (6.20PM).
മൗലാന ഹോസ്പിറ്റൽ (6.50 PM to 8.10OPM- കാഷ്വാലിറ്റി), (8.10PM to 8.50PM-എംആര്‍ഐ മുറി), (8.50PM to 9.15PM-എമര്‍ജെന്‍സി വിഭാഗം)
ജൂലൈ 15ന് രാത്രി 9.15 മുതല്‍ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു. 

ജൂലൈ 17

ജൂലൈ 17ന് രാത്രി 7.37 മുതല്‍ 8.20വരെ എംആര്‍ഐ മുറി. 
ജൂലൈ 17ന് രാത്രി 8.20 മുതല്‍ ജൂലൈ 19ന് വൈകിട്ട് 5.30വരെ പീഡിയാട്രിക് ഐസിയുവിൽ.
ജൂലൈ 19ന് വൈകിട്ട് 5.30ന് മൗലാന ഹോസ്പിറ്റലിൽ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്.

  • Related Posts

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ
    • December 21, 2024

    മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്ന കളമശ്ശേരിയിലെ വാർഡുകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു. മൂന്നു വാർഡുകളിലായി ഇതുവരെ 29 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടർന്ന സംശയിക്കുന്ന ഗൃഹപ്രവേശനം ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ച 29…

    Continue reading
    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്
    • December 21, 2024

    മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഉത്തപ്പ സഹ ഉടമയായ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട് വിഹിതത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിഎഫ് തുക പിടിച്ചിട്ടും ഇത് കൃത്യമായി അടച്ചിട്ടില്ലെന്നാണ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്