വിവാഹദിനം അടുക്കുന്നു; വിശേഷങ്ങള്‍ പങ്കുവച്ച് ഹരിത നായര്‍

ദുബൈയില്‍ ജോലി ചെയ്യുന്ന സനോജാണ് ഹരിതയുടെ വരന്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഹരിത നായര്‍. സോഷ്യല്‍മീഡിയയിലൂടെ‌ തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവെക്കാറുണ്ട്. വിവാഹ നിശ്ചയ വിശേഷങ്ങള്‍ ഹരിത നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ബ്രൈഡ് റ്റു ബി ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹദിവസം അടുത്തെത്തിയ കാര്യം കഴിഞ്ഞ ദിവസം ഹരിത പങ്കുവച്ചിരുന്നു. മിസ് ഹരിത ഇനി മിസിസ് ഹരിത ആവാന്‍ പോവുകയാണെന്ന, താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. ഡെനിം തീമിലുള്ള വസ്ത്രമണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഹരിതയുടെ സേവ് ദ ഡേറ്റ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

]വിവാഹിതയാവുകയാണെന്ന് ഹരിത പറഞ്ഞപ്പോള്‍ വരനെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. ദുബൈയില്‍ ജോലി ചെയ്യുന്ന സനോജാണ് ഹരിതയുടെ വരന്‍. അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഏഴ് മാസത്തെ പരിചയമേയുള്ളൂ ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഏഴ് വര്‍ഷം പോലെയാണ് അനുഭവപ്പെടുന്നത്. ആദ്യകാഴ്ചയില്‍ തന്നെ ഒരു സ്പെഷല്‍ ഫീല്‍ ആയിരുന്നു അനുഭവപ്പെട്ടത്. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങള്‍. അവസാന നിമിഷമായിരുന്നു ഹരിത ആരാണ് വരന്‍ എന്ന് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് അങ്ങനെ ചെയ്തത്. മാട്രിമോണിയല്‍ സൈറ്റിലൂടെയായിരുന്നു ഹരിതയും സനോജും പരിചയപ്പെട്ടത്.

അറേഞ്ച്ഡ് മാര്യേജാണെങ്കിലും ഇപ്പോള്‍ പ്രണയവിവാഹം പോലെയാണ് ഞങ്ങള്‍ക്ക് തോന്നുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. മാസങ്ങളായി പരിചയമുള്ളതിനാല്‍ അദ്ദേഹത്തെ എല്ലാ രീതിയിലും അറിയാം. എന്നെയും അദ്ദേഹം നന്നായി മനസിലാക്കിയിട്ടുണ്ട്. എന്റെ പ്രൊഫഷനെക്കുറിച്ച് അറിയാത്ത ആളായിരിക്കണം ഭര്‍ത്താവായി വരേണ്ടത് എന്നാഗ്രഹിച്ചിരുന്നു. അത് കൃത്യമായി സംഭവിച്ചു. അദ്ദേഹത്തിന് ഞാന്‍ നടിയാണെന്നോ, അഭിനയിക്കുന്ന സീരിയലിനെക്കുറിച്ചോ ഒന്നും അറിയില്ല, ഹരിത പറഞ്ഞിരുന്നു. അതേസമയം കുടുംബശ്രീ ശാരദയില്‍ സുസ്മിത എന്ന വില്ലത്തിയായാണ് ഹരിത എത്തുന്നത്. നെഗറ്റീവ് ക്യാരക്ടറാണെങ്കിലും മികച്ച പിന്തുണയാണ് ഹരിതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം