റെയിൽവേ ജീവനക്കാരന് ‘കോടികളുടെ ഷോക്ക്’, നോയിഡയിൽ 3 മാസത്തെ വൈദ്യുതി ബിൽ 4 കോടി രൂപയുടേത്

ഭാര്യയുടെ പേരിലാണ് ഇയാൾ വാടകയ്ക്ക് നൽകിയ വീടിന്റെ കണക്ഷൻ എടുത്തിരുന്നത്. തുടക്കത്തിൽ വ്യാജ സന്ദേശമാണെന്ന് തോന്നിയെങ്കിലും പിന്നാലെ സംഭവം ഉള്ളതാണെന്ന് വ്യക്തമാവുകയായിരുന്നു. സാധാരണ നിലയിൽ 1490 രൂപ വരെയാണ് ഇയാൾക്ക് വൈദ്യുതി ബില്ല് ലഭിക്കാറുള്ളത്

ഉത്തർ പ്രദേശിലെ വൈദ്യുത വകുപ്പിന്റെ വക സാധാരണക്കാരന് ലഭിച്ചത് കോടികളുടെ ഷോക്ക്. നോയിഡ സ്വദേശിയായ ബസന്ത ശർമ്മ എന്നയാൾക്ക് മൂന്ന് മാസത്തേക്കായി 4 കോടിയിലേറെ രൂപയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചത്. വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന ബില്ല് യുവാവിന് ലഭിക്കുന്നത്. നോയിഡയിലെ സെക്ടർ 122 ലെ ശർമ്മിക് കുംജിൽ താമസിക്കുന്ന ഇയാൾ റെയിൽ വേ ജീവനക്കാരനാണ്. നിലവിൽ ഷിംലയിൽ ട്രെയിനിംഗ് നടത്തുന്ന ഉദ്യോഗസ്ഥന് വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് മൂന്ന് മാസത്തെ വൈദ്യുതി ബില്ല് ലഭിക്കുന്നത്. 

ഭാര്യയുടെ പേരിലാണ് ഇയാൾ വാടകയ്ക്ക് നൽകിയ വീടിന്റെ കണക്ഷൻ എടുത്തിരുന്നത്. തുടക്കത്തിൽ വ്യാജ സന്ദേശമാണെന്ന് തോന്നിയെങ്കിലും പിന്നാലെ സംഭവം ഉള്ളതാണെന്ന് വ്യക്തമാവുകയായിരുന്നുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ നിലയിൽ 1490 രൂപ വരെയാണ് ഇയാൾക്ക് വൈദ്യുതി ബില്ല് ലഭിക്കാറുള്ളത്. എന്നാൽ 40231842 രൂപ ബിൽ തുക കണ്ടതോടെ റെയിൽ വേ ജീവനക്കാരൻ ഞെട്ടി. ജൂലൈ 24 ന് മുൻപ് ബിൽ അടയ്ക്കുകയാണെങ്കിൽ 284969 രൂപ  ഡിസ്കൌണ്ട് ലഭിക്കുമെന്നും മെസേജിൽ വിശദമാക്കിയിരുന്നു. 

ഇവർ വാടകയ്ക്ക് നൽകിയ വീടിനായിരുന്നു ഞെട്ടിക്കുന്ന ബില്ല്. വാടകക്കാരോട് വിവരം തിരക്കിയപ്പോൾ പതിവിൽ കവിഞ്ഞുള്ള ഉപഭോഗം ഉള്ളതായി തോന്നിയതുമില്ല. ഇതിന് പിന്നാലെയാണ് യുവാവ് പരാതിയുമായി വകുപ്പിനെ ബന്ധപ്പെടുന്നത്.  ഇതോടെയാണ് ആശങ്കകൾക്ക് വിരാമം ആയത്. ബില്ലുകൾ വിതരണം ചെയ്യുന്ന സാങ്കേതിക സംവിധാനത്തിലുണ്ടായ തകരാറാണ് ഞെട്ടിക്കുന്ന ബില്ലിലേക്ക് എത്തിയതിന് പിന്നിലെന്നാണ് ഉത്തർ പ്രദേശ് പവർ കോർപ്പറേഷൻ എക്സിക്യുട്ടീവ് എൻജിനിയറായ ശിവ ത്രിപാഠി വിശദമാക്കുന്നത്. ഇയാൾക്ക് പുതുക്കിയ ബില്ല് നൽകിയാണ് വൈദ്യുതി വകുപ്പ് വിവാദത്തിന് അന്ത്യമാക്കിയത്. 26000 രൂപയാണ് ബസന്ത് ശർമ്മയ്ക്ക് നൽകിയിട്ടുള്ള പുതുക്കിയ വൈദ്യുതി ബിൽ തുക. 

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം