വാഹനങ്ങൾ കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി. ആർക്കും പരുക്കില്ല.
എം സി റോഡിൽ പന്തളത്ത് 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസ് ആളുകളെ ഇറക്കാനായി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന മൂന്ന് കാറുകളും ഒരു വാനും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വാഹനങ്ങൾ കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി. ആർക്കും പരുക്കില്ല. രാവിലെ നല്ല തിരക്കുളള സമയമായതിനാൽ റോഡിൽ വലിയ ഗതാഗത കുരുക്കുമുണ്ടായി. വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി.