അന്ന് തൃശൂർ പൂരത്തിനിടെ എന്താണ് സംഭവിച്ചത്? എഡിജിപി പൂരം കലക്കിയോ,

പ്രതിസന്ധിയെ തുടർന്ന് തിരുവമ്പാടിയുടെ രാത്രിയിലെ മഠത്തിൽ വരവ് നിർത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു  തിരുവമ്പാടിയുടെ പ്രതിഷേധം.

തൃശൂർ: നിലമ്പൂർ എംഎൽഎ പി വി അൻവർ എഡിജിപി അജിത് കുമാറിനെതിരെ ആരോപിച്ച പ്രധാന ആരോപണങ്ങളിലൊന്നാണ് കഴിഞ്ഞ തൃശൂർ പൂരം കലക്കി ബിജെപിയെ സഹായിച്ചുവെന്നത്. തൃശൂർ പൂരത്തിനിടെ പൊലീസിന്റെ ഭാ​ഗത്തുനിന്ന് അനാവശ്യ ഇടപെടലുണ്ടായെന്ന് സർക്കാറും സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് അന്വേഷണത്തിനൊടുവിൽ അന്നത്തെ എസ്പി അങ്കിത് അശോകിനെ സ്ഥലം മാറ്റിയതും.

അന്ന് എന്താണ് തൃശൂർ പൂരത്തിനിടെ സംഭവിച്ചത്

 ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണർ കയർക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നൽകിയ വിശദീകരണം.

ഏ​​പ്രി​​ൽ 19ന് ​​രാ​​ത്രി​​യാണ് പൂ​​ര​​ത്തി​​നി​​ടെ പൊ​​ലീ​​സി​​ൽ​​നി​​ന്ന് അ​​സ്വാ​​ഭാ​​വി​​ക ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​യ​​ത്. രാ​​ത്രി പൊ​​ലീ​​സ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ക​​ടു​​പ്പി​​ച്ച​​തോ​​ടെ പൊ​​ലീ​​സും ദേ​​വ​​സ്വം ഭാ​​ര​​വാ​​ഹി​​ക​​ളും അസ്വാരസ്യമുണ്ടായി. പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ഇ​​രു ദേ​​വ​​സ്വ​​ങ്ങ​​ളും വെ​​ടി​​ക്കെ​​ട്ടി​​നി​​ല്ലെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചു. അങ്ങനെ പു​​ല​​ർ​​ച്ച ര​​ണ്ടി​​ന് ന​​ട​​ക്കേ​​ണ്ട വെ​​ടി​​ക്കെ​​ട്ട് അ​​ര​​ങ്ങേ​​റി​​യ​​ത് രാ​​വി​​ലെ ഏ​​ഴി​​ന്. ത​​ർ​​ക്ക​​ത്തി​​നി​​ട​​യി​​ലേ​​ക്ക് ആംബുലൻസിൽ ബിജെ​​പി സ്ഥാ​​നാ​​ർ​​ഥി സു​​രേ​​ഷ് ഗോ​​പി​​ സംഘവും എ​​ത്തി. സം​​ഭ​​വ​​സ​​മ​​യ​​ത്ത് എ.​​ഡി.​​ജി.​​പി ന​​ഗ​​ര​​ത്തി​​ൽ ത​​ന്നെ ഉ​​ണ്ടാ​​യിരുന്നുവെന്ന് ആരോപണമുയർന്നു. വിവാദത്തിന് പിന്നാലെ, സം​​ഭ​​വം ​അ​​ന്വേ​​ഷി​​ച്ച​​തും എ.​​ഡി.​​ജി.​​പി​​ അജിത് കുമാർ തന്നെ. വെടിക്കെട്ടിന്റെ പേരില്‍ ചരിത്രത്തിലാദ്യമായാണ് പൂരം പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചത്. ഇതു വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ഭാരവാഹികൾ ആരോപിച്ചു. പുലര്‍ച്ചെ രണ്ടുവരെ ബാരിക്കേഡ് സ്ഥാപിച്ച് റോഡുകള്‍ അടയ്ക്കില്ലെന്നു പറഞ്ഞ പൊലീസ് സ്വരാജ് റൗണ്ടിലേക്കുള്ള 19 ഇടറോഡുകളും രാത്രി വളരെ നേരത്തെ അടച്ചുകെട്ടി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഭാരവാഹികൾ ആരോപിച്ചു. 

സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിച്ചു. തുടർന്ന് തിരുവമ്പാടിയുടെ രാത്രി എഴുന്നളളിപ്പ് നിർത്തിവെച്ചു. വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു. 

പ്രതിസന്ധിയെ തുടർന്ന് തിരുവമ്പാടിയുടെ രാത്രിയിലെ മഠത്തിൽ വരവ് നിർത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു  തിരുവമ്പാടിയുടെ പ്രതിഷേധം. പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു. പൂര പറമ്പിൽ പൊലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പൊലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. 

  • Related Posts

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ
    • December 21, 2024

    മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്ന കളമശ്ശേരിയിലെ വാർഡുകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു. മൂന്നു വാർഡുകളിലായി ഇതുവരെ 29 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടർന്ന സംശയിക്കുന്ന ഗൃഹപ്രവേശനം ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ച 29…

    Continue reading
    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്
    • December 21, 2024

    മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഉത്തപ്പ സഹ ഉടമയായ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട് വിഹിതത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിഎഫ് തുക പിടിച്ചിട്ടും ഇത് കൃത്യമായി അടച്ചിട്ടില്ലെന്നാണ്…

    Continue reading

    You Missed

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്