‘ഓപ്പറേഷൻ അനന്ത’ അനങ്ങിയില്ല; തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായുള്ളത് കോടികൾ; ചെലവഴിക്കാതെ തുക

ആമയിഴഞ്ചാൻ ആകെ 12 കിലോമീറ്ററാണുള്ളത്. റെയിൽവേയുടെ ഭൂമിയിലൂെട കടന്നുപോകുന്നത് 170 മീറ്റർ മാത്രമാണ്. ഇരുമ്പുവലവെച്ച് മാലിന്യം തടയുന്നുണ്ടെങ്കിലും ടണലിലേക്ക് ന​ഗര മാലിന്യങ്ങളാണ് ഒഴുകിവരുന്നതെന്നാണ് റെയിൽവേയുടെ വാദം.

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും ഉള്ളത് വൻ വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ഉണ്ടായ പാളിച്ചകൾക്ക് പുറമെ വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയ തുകയിൽ നാലിൽ ഒന്ന് പോലും കോര്‍പറേഷൻ ചെലവഴിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയിലും ഇല്ല പാർവതിപുത്തനാറിന്റെയും ആമയിഴഞ്ചാൻ തോടിന്റെയും പേരില്ല. 

ആമയിഴഞ്ചാൻ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. റെയിൽവെ ഭൂമിയിലുടെ കടന്ന് പോകുന്നത് 117 മീറ്റര്‍ മാത്രമാണ്. ട്രാപ്പ് വച്ചും പത്താൾ പൊക്കത്തിൽ ഇരുമ്പുവല വെച്ചും മാലിന്യ നിക്ഷേപം തടയുന്നുണ്ടെന്നും ടണലിലേക്ക് ഒഴുകി എത്തുന്നത് അത്രയും നഗര മാലിന്യങ്ങളാണെന്നും റെയിൽവെ പറയുന്നു. ടണലിന് മുൻപും ടണൽ കടന്ന് പോയ ശേഷവും തോട്ടിലെ മാലിന്യ കൂമ്പാരത്തിന് ആരുത്തരവാദിയെന്ന ചോദ്യത്തിനാണ് സർക്കാരും കോര്‍പറേഷൻ മറുപടി പറയേണ്ടതും.

2015 ൽ ഓപ്പറേഷൻ അനന്ത കാലത്ത് റെയിവെ ടണൽ കടന്ന് പോകുന്ന നഗരപ്രദേശന്ന് നിന്ന് മാത്രം കോരി മാറ്റിയത് 700 ടൺ മാലിന്യമാണ്. തുടര്‍ നിക്ഷേപം നടക്കാതിരിക്കാൻ തോട് നീളെ ക്യാമറ വച്ചു. 54 ലക്ഷം ചെലവാക്കി സ്ഥാപിച്ച 37 ക്യാമറകൾ പേരിനൊന്ന് കാണാൻ പോലുമില്ലെന്നതാണ് വസ്തുത. മേജര്‍ ഇറിഗേഷൻ, നഗരസഭ റെയിൽവെ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഒരു നടപടിയും നിലവിലില്ല. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം വകയിരുത്തിയത് 8.8 കോടി രൂപയാണ്. അതിൽ കോർപറേഷൻ ചെലവഴിച്ചത് 2.65 കോടി മാത്രമാണ്. തെളിനീരൊഴുകും നവകേരളം എന്ന പേരിൽ  ജലസ്രോ തസ്സുകളെ മാലിന്യ മുക്തമാക്കുന്നതിന് ശുചിത്വമിഷൻ ഫണ്ട് ചെലവഴിച്ചിട്ടില്ല. പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട് എന്നിവ മാലിന്യ മുക്തമാക്കുന്നതിന് നിലവിൽ ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതികളൊന്നും ഏറ്റെടുത്തിട്ടില്ല.

  • Related Posts

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്
    • March 14, 2025

    വിജയരാഘവൻ പ്രധാനവേഷത്തിലെത്തിയ ഔസേപ്പിന്റെ ഓസ്യത്ത് തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെയാണ് സംവിധാനം. ഇടുക്കിയിലെ പീരുമേട്ടിൽ കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് സമ്പത്ത് വാരിക്കൂട്ടിയ ഉടമയായ എൺപതുകാരൻ ഔസേപ്പിൻ്റേയും മൂന്നാണ്മക്കളുടെയും കഥയാണ് ഔസേപ്പിന്റെ ഓസ്യത്തിൻ്റെ പ്രമേയം. വർഷങ്ങൾക്ക് മുമ്പ്…

    Continue reading
    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്
    • March 14, 2025

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക അനുവദിച്ചത്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 835…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു