എല്ലാം പാർട്ടിയും സർക്കാരും ഗൗരവത്തോടെ പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാ വശങ്ങളും പരിശോധിക്കും. ആവശ്യമായ നിലപാട് സ്വീകരിക്കും. പറഞ്ഞതിൽ എല്ലാമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ: പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തോട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം പാർട്ടിയും സർക്കാരും ഗൗരവത്തോടെ പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിക്കും. ആവശ്യമായ നിലപാട് സ്വീകരിക്കും. പറഞ്ഞതിൽ എല്ലാമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇന്നലെയാണ് എഡിജിപിക്കെതിരെ അൻവർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
അതേസമയം, കോട്ടയത്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബും മുഖ്യമന്ത്രിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കുകയാണ്.
നാട്ടകം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. പാർട്ടിയും ആഭ്യന്തര വകുപ്പും പ്രതിരോധത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും കൂടിക്കാഴ്ച്ച പ്രധാനപ്പെട്ടതാണ്. എഡിജിപി യെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന് ഡിജിപി ആവശ്യ പ്പെടുമെന്നാണ് സൂചന. ഗൗരവമായ അന്വേഷണം നടത്താതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.