അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം
മലപ്പുറം: പിവി അൻവർ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്‍റെ പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്.ഇനിയും പറയനുണ്ട് എന്നാണ് പറയുന്നത്.ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം.സി പി ഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്
പൂരം കലക്കലിൽ അന്വേഷണം ADGP യെ ഏല്പിച്ചത് കള്ളന് താക്കോല് കൊടുക്കും പോലെയാണ്.ഇന്ന് യുഡിഎഫ് കോഴിക്കോട് സമര പ്രഖ്യാപനം നടത്തും.മുഖ്യമന്ത്രി സ്ഥാനം ഒഴിയണം.അൻവറിനെ സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന് ഇല്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ യോജിക്കാവുന്ന കാര്യങ്ങളിൽ യോജിക്കുന്നതിൽ തെറ്റില്ല. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു