മലയാളികൾ ഓണത്തിരക്കിലേക്ക്; തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യം ഇന്ന്, 

അവസാനത്തെ ഓണപരീഷകൾ കൂടി തീ‍ർത്താൽ കുട്ടികളും ഓണാഘോഷത്തിൻ്റെ പൂ‍ർണാവേശത്തിലെത്തും. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്. 

തിരുവനന്തപുരം: തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികൾ. അത്തം എത്തിയതോടെ മലയാളികൾ ഓരോരുത്തരും ഓണത്തെ വരവേൽക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. അവസാനത്തെ ഓണപരീഷകൾ കൂടി തീ‍ർത്താൽ കുട്ടികളും ഓണാഘോഷത്തിൻ്റെ പൂ‍ർണാവേശത്തിലെത്തും. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്.

അത്തം മുതൽ പത്തു ദിവസം പ്രാതലിനൊരുക്കുന്ന പഴനുറുക്കിൻ്റെയും കാച്ചിയ പപ്പടത്തിൻ്റെയും മണം കൂടിയാണ് ഓണം. മലയാളികളുടെ ആസ്വാദന ശീലവും താത്പര്യങ്ങളും മാറി. എങ്കിലും തനി മലയാളിയാക്കാൻ മലയാളി ഒരു ചെറിയ ശ്രമം നടത്തുന്ന സമയം കൂടിയാണ് ഓണക്കാലം. അതേസമയം, ലോകപ്രശസ്തമായ തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യവും​ ഇന്നാണ്. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ സ്പീക്കർ എഎൻ ഷംസീർ അത്തം നഗറിൽ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിപാടികൾ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങൾക്ക് മുടക്കമില്ല.

അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. സെക്രട്ടേറിയറ്റിൽ ഓണാഘോഷ പരിപാടികൾ ഉണ്ടാവില്ല. ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാൻ അനുമതിയുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയ് അസോസിയേഷൻ്റെ ഓണം സുവനിയറും ഇറക്കുന്നതും നിലവിൽ പ്രതിസന്ധിയിലാണ്. സംസ്ഥാനത്താകെ ഓണാ​ഘോഷ പരിപാടികളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 

  • Related Posts

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്
    • April 21, 2025

    ട്വിലൈറ്റ് സാഗ, സ്‌പെൻസർ, ചാർളീസ്, ഏയ്ഞ്ചൽസ്, പാനിക്ക് റൂം, ഇൻട്രോ ദി വൈൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റൻ സ്റ്റെവാർട്ട് വിവാഹിതയായെന്ന് TMZ റിപ്പോർട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ തന്റെ പെൺസുഹൃത്തായ ഡിലൻ മെയറിന്റെ വിരലിൽ താരം…

    Continue reading
    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ
    • April 21, 2025

    ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യാക്കോബായ സഭ. വിടവാങ്ങിയത് നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യൻ ആണെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. ലാളിത്യത്തിൻ്റെ മഹാ ഇടയനായിരുന്നു ഫ്രാൻസ് മാർപാപ്പ. അദ്ദേഹത്തിന്റെ വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും…

    Continue reading

    You Missed

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

    9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

    ‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

    ‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ