കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന്  വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ  സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു.

ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവര്‍ ഇടിഞ്ഞുവീണത്. എന്നാല്‍, അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാൻ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

  • Related Posts

    റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി
    • March 5, 2025

    സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് തടയാന്‍ സര്‍ക്കാര്‍…

    Continue reading
    മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
    • March 5, 2025

    പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് മുബൈയിലെ അന്തേരിയില്‍ 17 വയസുകാരിയെ കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകന്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. നേരത്തെ ഇരുവരും പ്രണയത്തില്‍…

    Continue reading

    You Missed

    ‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

    ‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

    റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

    റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

    മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

    മുംബൈയില്‍ പ്രണയപ്പക; 17 വയസുകാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

    ‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം

    ‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം

    ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും

    ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും

    തമിഴ് സിനിമയിലെ പുതിയ താരോദയം; പ്രദീപ് രംഗനാഥന്റെ ‘ഡ്രാഗൺ’ 100 കോടി ക്ലബ്ബിൽ

    തമിഴ് സിനിമയിലെ പുതിയ താരോദയം; പ്രദീപ് രംഗനാഥന്റെ ‘ഡ്രാഗൺ’ 100 കോടി ക്ലബ്ബിൽ