ഐഎഎസ് ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച് തുടങ്ങിയ സ്ഥാപനം; ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമാണ ഫാക്ടറി കേരളത്തിൽ

അന്ന് പലരും സി ബോലഗോപാലിനോട് ഇത് വേണോ എന്ന് ചോദിച്ചിരുന്നുവെന്നും അങ്ങനൊരു ആശങ്കയിൽ വേണ്ടെന്ന് വച്ചിരുന്നെങ്കിൽ ഈ സ്ഥാപനം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പി രാജീവ്

ലോകം മുഴുവനും രക്തബാഗുകൾ വിതരണം ചെയ്യുന്ന കമ്പനിയുണ്ട് കേരളത്തിൽ. വർഷത്തിൽ 35 മില്യൺ ബ്ലഡ് ബാഗുകൾ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട് തിരുവനന്തപുരത്തെ ടെരുമോ പെൻപോൾ എന്ന സ്ഥാപനം. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച് സി ബാലഗോപാലാണ് ഈ കമ്പനി ആരംഭിച്ചത്. അന്ന് പലരും അദ്ദേഹത്തോട് ഇത് വേണോ എന്ന് ചോദിച്ചിരുന്നുവെന്നും അങ്ങനൊരു ആശങ്കയിൽ വേണ്ടെന്ന് വച്ചിരുന്നെങ്കിൽ ആയിരത്തിലധികം തൊഴിലാളികൾ ഉള്ള സ്ഥാപനം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 

ലോകത്തിൽ ഉൽപാദിപ്പിക്കുന്ന ബ്ലഡ് ബാഗുകളുടെ 12 ശതമാനവും ടെരുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡിലാണ് ഉൽപ്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലഡ് ബാദ് ഉത്പാദപകരമാണ് ഈ കമ്പനിയെന്ന് മന്ത്രി രാജീവ് പറഞ്ഞു. പെൻപോൾ എന്ന പേരിലാരംഭിച്ച സ്ഥാപനം പിന്നീട് ജപ്പാൻ കമ്പനിയായ ടെരുമോക്കൊപ്പം സംയുക്തമായി രക്ത ബാഗ് നിർമ്മാണം ആരംഭിക്കുകയായിരുന്നു.കൊവിഡ് വ്യാപന സമയത്തു ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി റെസ്‌പോൺസ് ഫണ്ടിലേക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട് ഈ സ്ഥാപനമെന്ന് മന്ത്രി പറഞ്ഞു. ഒപ്പം കേരളത്തിലെ ആരോഗ്യ മേഖലയിൽ പ്രതിരോധ സംവിധാനത്തിന് വലിയ സഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം