അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം
ദില്ലി: പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെബാലന്‍ പറഞ്ഞു.മതത്തേയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നു
അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം..നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല.ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയർത്തുന്നു.അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. ‘ മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്.റിപ്പോർട്ട് ഉടൻ വരും.അതുവരെ കാത്തിരിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അൻവറിന്‍റെ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്.പിണറായിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിയില്‍ തകർക്കാനാണ് അന്‍വറിന്‍റെ നീക്കം.ജീവൻ പണയം വച്ച് അവർക്കൊപ്പം നിന്നയാളാണ് പിണറായി.തലശേരി, മാറാട് കലാപങ്ങളിൽ ഇടപെടൽ നടത്തിയത് പിണറായിയാണ്.ഇതുകൊണ്ടൊന്നും പിണറായിയേയും, ഇടത് പക്ഷത്തേയും തകർക്കാനാവില്ല
അന്വേഷണം നടക്കാതെ ഒരു ഡി ജി പി യെ സസ്പെൻഡ് ചെയ്തതിന്‍റെ ഫലം നേരത്തെ അറിഞ്ഞതാണ്.പിണറായിയും അങ്ങനെ ചെയ്യണോയെന്നാണോ അൻവർ ഉദ്ദേശിക്കുന്നതെന്നുെ എകെബാലന്‍ ചോദിച്ചു