വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങിൻ്റെ വിധവ സ്മൃതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കേസെടുത്ത് പൊലീസ്

ദില്ലി സ്വദേശി കെ.അഹമ്മദിനെതിരെയാണ് ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു

സിയാച്ചിനിൽ 2023 ജൂലൈയിൽ നടന്ന തീപിടിത്തത്തിൽ പൊള്ളലേറ്റ് വീരമൃത്യു വരിച്ച ധീരജവാൻ അൻഷുമാൻ സിങിൻ്റെ ഭാര്യ സ്മൃതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആൾക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ദില്ലി സ്വദേശി കെ.അഹമ്മദിനെതിരെയാണ് ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. ജൂലൈ 05-ന് രാഷ്ട്രപതി ഭവനിൽ നടന്ന ധീരതയ്ക്കുള്ള പുരസ്കാര സമർപ്പണ ചടങ്ങിൽ എടുത്ത ചിത്രത്തിനാണ് അഹമ്മദ് ഓൺലൈനിൽ മോശം കമന്‍റ് ിട്ടത്.

എട്ട് വര്‍ഷത്തോളം നീണ്ട വിദൂര പ്രണയത്തിനൊടുവിൽ 2023 ഫെബ്രുവരിയിലാണ് അൻഷുമാൻ സിങും സ്മൃതിയും വിവാഹിതരായത്. എന്നാൽ അതേ വര്‍ഷം ജൂലൈയിൽ സിയാച്ചിനിലെ ദാരുണ അപകടത്തിൽ 2 സൈനികരുടെ ജീവൻ രക്ഷിച്ച ശേഷം അൻഷുമാൻ സിങ് വീരചരമം പ്രാപിക്കുകയായിരുന്നു. മരണമുഖത്തും കാട്ടിയ ധീരമായ ചെറുത്തുനിൽപ്പിന് അദ്ദേഹത്തിന് കീര്‍ത്തിചക്ര ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. 

അതേസമയം സ്മൃതിക്കെതിരെ അൻഷുമാൻ സിങിൻ്റെ മാതാപിതാക്കൾ ഇന്നലെ രംഗത്ത് വന്നിരുന്നു. മകൻ്റെ ധീരതയ്ക്ക് കിട്ടിയ കീര്‍ത്തി ചക്ര പുരസ്കാരം, ഓര്‍മ്മകളടങ്ങിയ വസ്ത്രങ്ങൾ, ഫോട്ടോ ആൽബം എല്ലാം സ്മൃതി പഞ്ചാബിലെ ഗുരുദാസ്‌പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം. യുപി ഗൊരഖ്‌പൂര്‍ സ്വദേശികളാണ് അൻഷുമാൻ്റെ കുടുംബം. കീര്‍ത്തി ചക്ര പോലുള്ള പുരസ്കാരങ്ങളിൽ മാതാപിതാക്കൾക്ക് കൂടി അവകാശം ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദില്ലിയിൽ ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സ്മൃതിക്കും അൻഷുമാൻ്റെ അമ്മ മഞ്ജു സിങിനുമായി കീര്‍ത്തി ചക്ര സമ്മാനിച്ചത്. ഇന്ത്യൻ സൈന്യത്തിൽ മെഡിക്കൽ സംഘത്തിൽ അംഗമായ അൻഷുമാൻ സിയാച്ചിനിൽ മെഡിക്കൽ ക്യാംപിലേക്ക് തീപടര്‍ന്നപ്പോഴാണ് മരണത്തിന് കീഴടങ്ങിയത്. 

  • Related Posts

    ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ
    • October 3, 2024

    ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. സിഎൻഎൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ”അദ്ദേഹം സമ്മതിച്ചു, സമ്മതിച്ചു. ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച…

    Continue reading
    ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര; സംഭവം മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ
    • October 3, 2024

    ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാര. മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നതെന്നും സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾ ട്വൻ്റി ഫോറിനോട് പറഞ്ഞു. ഹോസ്റ്റലിൽ ഇന്നലെ രാത്രി വിളമ്പിയ…

    Continue reading

    You Missed

    ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ

    ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ

    ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര; സംഭവം മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ

    ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര; സംഭവം മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ

    വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

    വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

    ‘അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നു; പ്രകോപിതനായി മറുപടി പറയാൻ ഇല്ല’; മുഖ്യമന്ത്രി

    ‘അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നു; പ്രകോപിതനായി മറുപടി പറയാൻ ഇല്ല’; മുഖ്യമന്ത്രി

    ‘പൂരത്തിൽ പ്രത്യേക രീതിയിൽ ഉള്ള ഇടപെടൽ ഉണ്ടായി; അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; മുഖ്യമന്ത്രി

    ‘പൂരത്തിൽ പ്രത്യേക രീതിയിൽ ഉള്ള ഇടപെടൽ ഉണ്ടായി; അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; മുഖ്യമന്ത്രി

    സെപ്റ്റംബറില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകള്‍; റെക്കോര്‍ഡിട്ട് യുപിഐ

    സെപ്റ്റംബറില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകള്‍; റെക്കോര്‍ഡിട്ട് യുപിഐ