‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി നേർക്കുനേർ സംവാദത്തിന് മുഖ്യമന്ത്രിയില്ല. ഫേസ്ബുക്കിൽ ഇന്നലെ രാവിലെ 9 മുതൽ സംവാദം തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങൾ’ എന്നാണ് മാതൃഭൂമി പത്രത്തിലെ ലേഖനത്തിൽ മുഖ്യമന്ത്രിയുടെ ചോദ്യം.

നിന്ന നിൽപ്പിൽ കള്ളംപറഞ്ഞ് തടിതപ്പാൻ നോക്കുന്നവരെ നുണയൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. മുണ്ടക്കൈ-ചൂരൽമലയിലെ പുനരധിവാസത്തിനായുള്ള കോൺഗ്രസ് വീടുകളുടെ നിർമാണം വൈകുന്നതിലാണ് വിമർശനം. വീടുകള്‍ വെക്കുന്നതിന് കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് പ്രകാരം അനുമതി പ്രകാരം ലഭിക്കുന്നതിന് അപേക്ഷപോലും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി പത്രം ലഭ്യമാക്കുക എന്നത് അറിയാത്തവണ്ണം അജ്ഞനാണോ പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി പരിഹസിട്ടു. സംവാദം തുടരാമെന്നും വൈകിയാണെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ എന്ന് അദേഹം ലേഖനത്തില്‍ പറഞ്ഞു.

നിയമസഭയില്‍ നേര്‍ക്ക് നേര്‍ സംവാദം നടത്താനുള്ള അവസരം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണ്ണക്കൊള്ളയിലും പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. എസ്പിജി സുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ സ്വര്‍ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ഒത്തുകൂടിയത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നിങ്ങളെ നോക്കിയാണ് പാട്ട് പാടിയതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

Related Posts

അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജം; അബ്ബാസ് അരഗ്ചി
  • September 28, 2026

ന്യൂയോര്‍ക്ക്: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഒരു സര്‍വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാല്‍ പോലുമെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കായാണ്…

Continue reading
അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി, അനാവശ്യ പ്രതിഷേധത്തിന് വഴി വെച്ചെന്ന് വിമർശനം
  • September 28, 2026

തിരുവനന്തപുരം: കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി. സംസ്ഥാനത്തു അനാവശ്യ പ്രതിഷേധത്തിനു വഴി വെച്ചെന്നാണ് വിലയിരുത്തൽ. കെ.സി പക്ഷ നേതാക്കൾ കൂടിയാലോചനയില്ലാതെ നടത്തിയ സമരമെന്ന് ഒരു വിഭാഗം നേതാക്കളുടെ…

Continue reading

You Missed

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ