സിദ്ധാർത്ഥൻ്റെ മരണം; പുറത്താക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ കോളേജ്, അപ്പീൽ നൽകും

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളേജ് പുറത്താക്കിയ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ വെറ്റിനറി സർവകലാശാല. വിഷയത്തിൽ അപ്പീൽ നൽകാൻ സ്റ്റാൻഡിങ് കൗൺസിലിനെ വിസി ചുമതലപ്പെടുത്തി. ഹൈക്കോടതി സിംഗിൽ ബെഞ്ച് പഠന വിലക്ക് നേരിട്ടവർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് സർവ്വകലാശാല രം​ഗത്തെത്തിയത്. 19 വിദ്യാർത്ഥികളെയാണ് സർവകലാശാല ഡി ബാർ ചെയ്തത്. 

പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതിയുണ്ടെങ്കിലും ഇവരുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കില്ല. റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളേജ് പുറത്താക്കിയ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു. പിന്നാലെ സർവകലാശാല വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താമെന്ന് കാട്ടി പ്രത്യേക ഉത്തരവുമിറക്കി. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ തൃശൂരിലെ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രാക്ടികൽ പരീക്ഷ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടക്കും. വെറ്റിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമനുസരിച്ച് 75 ശതമാനം ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല. എന്നാൽ, പ്രതികൾക്ക് അനുകൂമായുള്ള ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് പരീക്ഷ എഴുതാൻ അവസരം നൽകി. മൂന്ന് വർഷത്തെ പഠന വിലക്ക് നേരിട്ടവരായതിനാൽ, ഫലം സർവകലാശാല പ്രസിദ്ധീകരിക്കില്ല.

Related Posts

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്
  • March 12, 2025

താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ് മുഹമ്മദ് ഇഖ്ബാൽ. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ല. എൻ്റെകുട്ടിയും പരീക്ഷ എഴുതാൻ…

Continue reading
ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
  • March 12, 2025

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ