തലസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ കുത്തനെ കൂടുന്നു; 6 മാസത്തിനിടെ തട്ടിയത് 35 കോടി രൂപ

ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാമുണ്ട് തട്ടിപ്പിനിരയായവരിൽ. ലക്ഷങ്ങളും കൊടികളുമാണ് പലർക്കും നഷ്ടമായത്. തട്ടിയെടുത്ത പണം വിദേശ അക്കൗണ്ടുകളിലേക്കാണ് പോകുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തലസ്ഥാന നഗരത്തിൽ സൈബർ തട്ടിപ്പുകളുടെ എണ്ണം കുത്തനെ കൂടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ തട്ടിപ്പിനിരയായ ആളുകൾക്ക് നഷ്ടമായത് 35 കോടി രൂപയാണ്. സൈബർ തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഡിസിപി പി നിഥിൻ രാജ് അറിയിച്ചു.

ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാമുണ്ട് തട്ടിപ്പിനിരയായവരിൽ. ലക്ഷങ്ങളും കൊടികളുമാണ് പലർക്കും നഷ്ടമായത്. തട്ടിയെടുത്ത പണം വിദേശ അക്കൗണ്ടുകളിലേക്കാണ് പോകുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ ഡിജിറ്റൽ ഷെയർ മാർക്കറ്റിലൂടെ തട്ടിയെടുത്തത് 27 കോടി രൂപയാണ്. കഴിഞ്ഞ മാസം വരെയുള്ള കണക്കിൽ 122 കേസുകളാണ് രജിസ്റ്റർ ചെയ്തു. ജോലി വാഗ്ദാനം നൽകിയും തട്ടിപ്പ് നടക്കുന്നുണ്ട്. എൻഫോഴ്സ്മെൻ്റ് ഓഫീസർമ്മാരുടെ പേരിൽ വിശ്വസിപ്പിച്ച് ആറ് മാസത്തിനിടെ ഏഴ് കേസുകളിലൂടെ മൂന്ന് കോടിയാണ് നഷ്ടമായത്. ഓൺലൈൻ തട്ടിപ്പുകളിൽ 163 എഫ്ഐആർ രജിസ്റ്റർ ചെയ്തു. 33 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുകളിൽ ഉയർന്ന തുക ബാലൻസ് ഉള്ളവരെ ലക്ഷ്യമിട്ടാണ് കൂടുതലും ഇത്തരത്തിലുള്ള തട്ടിപ്പ്. സൈബർ തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് തിരുവനന്തപുരം ഡിസിപി നിഥിൻ രാജ് പറഞ്ഞു.

ഷെയർ മാർക്കെറ്റിൽ ഉയർന്ന ലാഭം വാഗ്‌ദാനം ചെയ്തുള്ള സന്ദേശങ്ങൾ, വ്യാജ കസ്റ്റമർ സർവിസുകൾ, ലോൺ ആപ്പുകൾ, വ്യാജ ലോട്ടറി, സമ്മാനം അടിച്ചുള്ള അറിയിപ്പുകൾ തുടങ്ങിയവ ലഭിച്ചാൽ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നിർദേശം. മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പുകളുടെ എണ്ണം കൂടിയതോടെയാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി നേരിട്ടെത്തിയത്. സിബിഐ, എന്‍സിബി, സംസ്ഥാന പൊലീസ് എന്നീ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് പറഞ്ഞാണ് പലരും ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്.

  • Related Posts

    നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
    • April 2, 2026

    സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

    Continue reading
    തിരു. മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം
    • April 2, 2026

    തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പാർക്കിങ് ഗ്രൗണ്ടിൽ എത്തിയത് എങ്ങനെ എന്നതിൽ അവ്യക്തത. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിലെ…

    Continue reading

    You Missed

    ‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

    ‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

    പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

    പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

    അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

    അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

    രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

    രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

    ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു