താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

അമ്മ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിസമർപ്പിക്കാതെ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം അവർ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉൾപ്പടെ ആക്സസ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയ ക്ക് പരമേശ്വരൻ പറഞ്ഞത് രാജി കത്ത് ലഭിച്ചിട്ടില്ല എന്നാണെന്ന് രമേശ് പിഷാരടി എംഎൽഎ പറഞ്ഞു.

മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ നിലവിൽ ഉള്ളു. മാധ്യമങ്ങളോട് അടക്കം ശ്വേതാ മേനോൻ പറഞ്ഞത് രാജിവെച്ചു എന്നാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും രാജി ഇമെയിലിൽ അയച്ചിട്ടുണ്ട് എന്ന് കുക്കു പരമേശ്വരൻ പറഞ്ഞു, ഞങ്ങൾ കണ്ടിട്ടില്ല. ജനറൽ ബോഡിയുടേതാണ് അന്തിമ തീരുമാനം. അഡ്ഹോക് കമ്മിറ്റിയുടെ നിലനിൽപ്പിന് നിയമപരമായ പ്രതിസന്ധിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം 21 നായിരുന്നു അമ്മയുടെ ജനറൽബോഡി യോഗം ചേർന്നത്. അന്ന് ഭരണസമിതിക്കെതിരെ ചില അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. 204 അംഗങ്ങളുള്ള ജനറൽ ബോഡിയിൽ 101 പേരാണ് പ്രമേയം കൊണ്ടുവരികയും പാസാക്കുകയും ചെയ്തത്. തുടർന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കുകയായിരുന്നു. രാജിവെച്ച് പുറത്തുവന്നശേഷം വളരെ വൈകാരികമായാണ് ശ്വേതാ മേനോൻ പ്രതികരിച്ചത്.

Related Posts

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി
  • August 15, 2026

കോൺഗ്രസിനെ എല്ലാകാലത്തും പ്രത്യേയശാസ്ത്ര ശൂന്യത വേട്ടയാടിയിട്ടുണ്ട് അത് ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവമെന്ന് എ എ റഹീം എം പി. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കോൺഗ്രസ് പറയുന്നത് എന്നാൽ പുറത്തുവരുന്ന വാർത്തകൾ…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്