ബെംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസെടുത്ത് പോലീസ്

കഴിഞ്ഞ വര്‍ഷം വണ്‍ 8 കമ്മ്യൂണിന്‍റെ മുംബൈിലുള്ള പബ്ബില്‍ വേഷ്ടി ധരിച്ചെത്തിയതിന്‍റെ പേരില്‍ തമിഴ്നാട് സ്വദേശിക്ക് പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിൽ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച് രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിന് ആണ് കേസ്. കോലിയുടെ ഉടമസ്ഥതയിൽ ഉള്ള ബെംഗളൂരുവിലെ വൺ 8 കമ്മ്യൂൺ പബ്ബിനെതിരെ ആണ് പൊലിസ് കേസെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച് പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളുരുവിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് അടച്ചിരുന്നില്ലെന്ന് സെന്‍ട്രല്‍ ഡിസിപി പറഞ്ഞു. എം ജി റോഛിലുള്ള ബെംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് തൊട്ടരികിലാണ് വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 കമ്മ്യൂണ്‍.

Related Posts

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി
  • April 10, 2025

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെന്ന് എക്സൈസ്. നിരോധിത ലഹരി ഇന്ത്യയിലേക്ക് എത്തിക്കുന്നതിലും സ്വർണകടത്തിലും ഇയാൾ പ്രധാനിയെന്നും എക്സൈസ് വ്യക്തമാക്കി. രണ്ടരക്കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമ സുൽത്താനെയും കൂട്ടാളി ഫിറോസും…

Continue reading
കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു
  • April 10, 2025

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടി ടി ഇ യെ മർദ്ദിച്ചതായി പരാതി. ഐലൻഡ് എക്സ്പ്രസ്സ് ടി ടി ഇ ജയേഷിനാണ് മർദ്ദനമേറ്റത്. കൊല്ലംകോട് സ്വദേശിയായ രതീഷ് എന്ന സൈനികനാണ് മർദ്ദിച്ചത്. പാറശ്ശാലക്കും നെയ്യാറ്റിൻക്കരയ്ക്കുമിടയ്ക്കാണ് സൈനികൻ ടി ടി ഇ യെ…

Continue reading

You Missed

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു

ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു

സിദ്ധാര്‍ത്ഥന്റെ മരണം;പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

സിദ്ധാര്‍ത്ഥന്റെ മരണം;പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി