ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ്: എല്ലാ പ്രതികളെയും പൊലീസ് പിടികൂടി, എല്ലാവരും അസം സ്വദേശികൾ

പരിക്കേറ്റ അബ്ദുൾ സലാമിനെ ആശുപത്രിയിലാക്കി പ്രതികളായ മറ്റു മൂന്നുപേർ കടന്നുകളയുകയായിരുന്നു. ഡിസ്ചാർജ് ആകുന്ന മുറയ്ക്ക് സലാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു

ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ് കേസിൽ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. അസമുകാരായ മൂന്നു പേർ കൂടിയാണ് ഇന്ന് പൊലീസിൻ്റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് മൂന്നു പേരെ ചാലക്കുടി പൊലീസ് പിടികൂടിയത്. ഇവരെ ചാലക്കുടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. കേസിൽ ട്രെയിൻ തട്ടി പരിക്കേറ്റ അസം സ്വദേശി അബ്ദുൾ സലാമിനെ പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് ഇന്ന് പുല‍ര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്നാണ് കൂട്ടാളികളെ കുറിച്ച് വിവരം ലഭിച്ചത്.

പരിക്കേറ്റ അബ്ദുൾ സലാമിനെ ആശുപത്രിയിലാക്കി പ്രതികളായ മറ്റു മൂന്നുപേർ കടന്നുകളയുകയായിരുന്നു. ഡിസ്ചാർജ് ആകുന്ന മുറയ്ക്ക് സലാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തട്ടിയെടുത്ത പണം മറ്റുള്ളവർ കൊണ്ടുപോയെന്നാണ് പിടിയിലായ സലാം മൊഴി നൽകിയത്. സ്വർണ്ണം നൽകാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്ന് 4 ലക്ഷം തട്ടിപ്പറിച്ചാണ് സംഘം ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാളത്തിലൂടെ ഓടിയത്. ഇതുവഴി വന്ന ട്രെയിൻ തട്ടി ഒരാൾ പുഴയിൽ വീണു. മറ്റുള്ളവ‍ര്‍ പുഴയിലേക്ക് എടുത്തുചാടിയിരുന്നു.  ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെയും പണം നഷ്ടപ്പെട്ടവരുടെ പരാതിയിലുമാണ് നീക്കം.. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് വ്യക്തമായത്.

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി