പുതിയ ജോലിയിലേക്ക് പൊലീസിലേക്കല്ല, പക്ഷെ സര്‍ക്കാര്‍ സര്‍വീസിലേക്ക് അപ്സര

ഇപ്പോള്‍ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവയ്ക്കുകയാണ് അപ്സര. അഭിനയ രംഗത്ത് നിന്ന് അപ്സര ഉടന്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് പ്രവേശിച്ചേക്കും. 

കുശുമ്പും വില്ലത്തരവുമൊക്കെയായി സാന്ത്വനത്തിൽ നിറഞ്ഞു നിന്നിരുന്നു അപ്സര രത്നാകരൻ അവതരിപ്പിച്ച ജയന്തി. വില്ലത്തിയായ ജയന്തിയെ പ്രേക്ഷകർ അതിയായി സ്നേഹിച്ച് തുടങ്ങിയതും അടുത്തറിയാൻ തുടങ്ങിയതും താരം ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്. സീസൺ ആറിലെ കരുത്തുറ്റ സ്ത്രീ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. പ്രേക്ഷകരുടെ പ്രെഡിക്ഷൻ ലിസ്റ്റിലെ ടോപ്പ് ഫൈവിലും അപ്സരയുണ്ടായിരുന്നു. 

ഇപ്പോള്‍ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവയ്ക്കുകയാണ് അപ്സര. അഭിനയ രംഗത്ത് നിന്ന് അപ്സര ഉടന്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് പ്രവേശിച്ചേക്കും. നേരത്തെ അപ്സര പൊലീസില്‍ ചേരും എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതിന് പിന്നാലെ ഇതിനോട് പ്രതികരിക്കുകയാണ് അപ്സര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട്. 

അടുത്തിടെ ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു. അവിടെയാണ് ഞാന്‍ അഭിനയം ഇഷ്ടമുള്ള ജോലിയാണെങ്കിലും ചിലപ്പോള്‍ അടുത്ത് മറ്റൊരു ജോലിയില്‍ പ്രവേശിക്കേണ്ടി വന്നേക്കും എന്ന് സൂചിപ്പിച്ചിരുന്നു. എന്‍റെ പിതാവ് പൊലീസില്‍ ആയിരുന്നു. സര്‍വീസില്‍ ഇരിക്കുന്ന സമയത്താണ് അദ്ദേഹം അന്തരിച്ചത്. അതിനാല്‍ തന്നെ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നു. 

അടുത്തിടെയാണ് അതില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. അതിനാലാണ് ഇത്തരം ഒരു പരാമര്‍ശം അന്ന് ഉദ്ഘാടനത്തിന് നടത്തിയത്. എന്നാല്‍ അച്ഛന്‍ പൊലീസില്‍ ആയിരുന്നതിനാല്‍ ഞാന്‍ പൊലീസില്‍ ചേരുന്നു എന്ന രീതിയിലാണ് വാര്‍ത്ത വന്നത്. എന്നാല്‍ പൊലീസില്‍ ആയിരിക്കില്ല മിക്കവാറും ഞാന്‍ എത്തുക എന്നാണ് കരുതുന്നത്. ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയതെയുള്ളൂ. ബാക്കി കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. അതും ഉടന്‍ സംഭവിക്കും എന്ന് കരുതാം – അപ്സര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം