നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക.

എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പുറത്തിറക്കും.തിരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ പ്രകടനപത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. കോഴിക്കോട് സി‌ പി‌ ഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നടത്തുക. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ക്ഷേമപെൻഷനുകൾ, ലൈഫ് മിഷൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടായേക്കും.

അതേസമയം, പ്രചാരണം ആവേശകരമായ അന്ത്യഘട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.

രാവിലെ 11 മണിക്ക് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് പ്രിയങ്കയുടെ പര്യടനം ആരംഭിക്കുന്നത്. തീരദേശ മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് പ്രിയങ്ക സംസാരിക്കും.

Related Posts

തിരു. മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം
  • April 2, 2026

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പാർക്കിങ് ഗ്രൗണ്ടിൽ എത്തിയത് എങ്ങനെ എന്നതിൽ അവ്യക്തത. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിലെ…

Continue reading
ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി
  • April 1, 2026

എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു