9 വര്‍ഷം മുന്‍പ് വിഘ്നേഷുമായി പ്രണയത്തിലായ നിമിഷം ഓര്‍ത്തെടുത്ത് നയന്‍താര

തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായ നാനും റൗഡിതാന്‍ റിലീസായിട്ട് ഒമ്പത് വര്‍ഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ‘എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍. ജീവിതത്തിലേക്ക് വിഘ്നേഷ് ശിവനെ സമ്മാനിച്ചതും ഈ ചിത്രമാണ് ‘ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കുറിപ്പിനോടൊപ്പം സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കോര്‍ത്തിണക്കിയ വിഡിയോയും നയന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2015 ല്‍ ആണ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം റിലീസായത്.നയന്‍താരയ്ക്കൊപ്പം വിജയ് സേതുപതി നായകനായി എത്തിയ സിനിമ നിര്‍മിച്ചത് ധനുഷ് ആണ്. സംവിധായകനായ വിഘ്നേഷ് ശിവനോടൊപ്പമുള്ള നയന്‍സിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. വിഘ്നേഷ് നയന്‍താരയെ ആദ്യമായി കാണാന്‍ പോയ അനുഭവം പങ്കുവെക്കുന്ന ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. നാനും റൗഡിതാന്‍ ചെയ്യാനായി നയന്‍താരയെ സമീപിക്കുമ്പോള്‍ അവര്‍ നായികാ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പകരം അവരെ നേരിട്ട് കണ്ടിട്ട് തിരികെ വരാമെന്ന് മാത്രമാണ് കരുതിയത്, എന്നാല്‍ നയന്‍താരയുടെ പ്രൊഫെഷണലിസവും ബഹുമാനവും തന്നെ അമ്പരപ്പിച്ചു.അവിടെ നിന്നാണ് ഇരുവരുടെയും പ്രണയത്തിന് തുടക്കമാകുന്നത്.

Related Posts

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി
  • May 1, 2026

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്. ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് വനം വകുപ്പ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി…

Continue reading
മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്
  • April 30, 2026

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ക്യൂബയ്ക്കുമേലുള്ള ഉപരോധം വ്യാപിപ്പിക്കാൻ നീക്കം: എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

ക്യൂബയ്ക്കുമേലുള്ള ഉപരോധം വ്യാപിപ്പിക്കാൻ നീക്കം: എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

‘മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’: പി വി അൻവർ

‘മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’: പി വി അൻവർ

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

‘വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം’: കേന്ദ്ര സർക്കാരിന് കത്തയച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

‘വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം’: കേന്ദ്ര സർക്കാരിന് കത്തയച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

‘ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’; ട്രംപ്

‘ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’; ട്രംപ്