ഹെൽമറ്റ് ധരിച്ചെത്തി, ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; കാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് കവർച്ച; തൃശൂരിലെ ബാങ്ക് കവർച്ചക്കെത്തിയത് ഒരു മോഷ്ടാവ്

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയത് ഒരു മോഷ്ടാവ്. ഹെൽമറ്റ ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. ബാങ്കിനുള്ളിലേക്ക് പ്രവേശിച്ച മോഷ്ടാവ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരെ ഒരു മുറിയിൽ പൂട്ടിയിട്ടു. കാഷ് കൗണ്ടർ തല്ലിപ്പൊളിച്ചാണ് പണം കവർന്നത്. മതിയായി സുരക്ഷ ബാങ്കിൽ ഇല്ലാത്തതാണ് പട്ടാപ്പകൽ മോഷണത്തിന് ഇടയാക്കിയത്.

മോഷ്ടാവ് എത്തുമ്പോൾ ബാങ്കിൽ‌ രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാങ്കിലെ സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനായി പോയിരിക്കെയാണ് മോഷ്ടാവ് എത്തിയത്. കാഷ് കൗണ്ടറിന് കൃത്യമായ ലോക്ക് ഇല്ലായിരുന്നു. ഒരു കസേര ഡോറിൽ ചാരിവെച്ചായിരുന്നു ജീവനക്കാർ ഉച്ചഭക്ഷണത്തിനായി. മോഷ്ടാവ് ബാങ്കിൽ എത്തുന്നതും ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.

സ്കൂട്ടറിലാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. ബാങ്കിനെക്കുറിച്ച് കൃത്യമായ വിവരമുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് നി​ഗമനം. കവർന്ന പണത്തിന്റെ കണക്ക് എടുക്കുകയാണ്. ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്. മലയാളത്തിൽ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാർ പൊലീസിന് മൊഴി നൽകി. പ്രതിക്കായി വ്യാപക തിരച്ചിൽ. ശക്തമായ വാഹനപരിശോധന നടത്താൻ തീരുമാനിച്ചു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി